
ദുബായ്: വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ കനത്ത മൂടല്‍ മഞ്ഞ് കാരണം യുഎഇയില്‍ വിവിധയിടങ്ങളില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുകയാണ്. വിവിധയിടങ്ങളില്‍ നിന്ന് വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കനത്ത മഞ്ഞില്‍ ദൂരക്കാഴ്ച 200 മീറ്ററില്‍ താഴെയായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും പൊലീസും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പലയിടങ്ങളിലും വാഹനങ്ങളും നീണ്ടനിര രൂപപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കനത്ത മഞ്ഞില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും പൊലീസും കാലാവസ്ഥാ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.
ദുബായില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഗ്ലോബല്‍ വില്ലേജിന് സമീപം വാഹനാപകടമുണ്ടായെന്നും ഇതുവഴി യാത്ര ചെയ്യാന് ഉദ്ദേശിക്കുന്നവര്‍ മറ്റ് വഴികള്‍ തെരഞ്ഞെടുക്കണമെന്നും പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു. എമിറേറ്റ്സ് റോഡില്‍ ജബല്‍ അലി - ലെഹ്ബാബ് റൗണ്ട് എബൗട്ടിന് സമീപവും അപകടം റിപ്പോര്‍ട്ട് ചെയ്തു. മറ്റ് നിരവധി റോഡുകളില്‍ നിന്ന് ചെറിയ വാഹനാപകടങ്ങളുടെയും ഗതാഗതക്കുരുക്കിന് തുടര്‍ന്ന് വാഹനങ്ങള്‍ ഏറെനേരം കുടുങ്ങിക്കിടക്കുന്നതിന്റെയും റിപ്പോര്‍ട്ടുകളുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam