
ഷാര്‍ജ: ബാത്ത് റൂം പൈപ്പിന്റെ ലീക്ക് മാറ്റാന്‍ ആസിഡ് ഉപയോഗിച്ചതിനെ തുടര്‍ന്ന് അയല്‍വാസിക്ക് പൊള്ളലേറ്റ സംഭവത്തില്‍ ശുചീകരണ തൊഴിലാളിക്ക് 1100 ദിര്‍ഹം പിഴ. ഷാര്‍ജ പ്രാഥമിക കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. താഴത്തെ നിലയില്‍ താമസിച്ചിരുന്ന അറബ് പൗരനാണ് ആസിഡ് ശരീരത്തില്‍ വീണ് പൊള്ളലേറ്റത്.
അറബ് പൗരന്‍, ശുചീകരണ തൊഴിലാളിയേയും ക്ലീനിങ് കമ്പനിയേയും പ്രതിചേര്‍ത്താണ് കേസ് ഫയല്‍ ചെയ്‍തത്. തൊഴിലാളിയെ ശിക്ഷിച്ച കോടതി, കമ്പനിയെ കുറ്റവിമുക്തമാക്കി. അല്‍ താവൂനിലായിരുന്നു സംഭവം. ഫ്ലാറ്റിലെ ബാത്ത്റൂം പൈപ്പില്‍ തടസം നേരിട്ടതോടെ അത് വൃത്തിയാക്കാനാണ് ആസിഡ് ഉപയോഗിച്ചത്.
എന്നാല്‍ തൊട്ട് താഴെയുള്ള ഫ്ലാറ്റിലെ ബാത്ത് റൂമിന്റെ മേല്‍ക്കൂരയിലൂടെ ആസിഡ് ചോരുകയായിരുന്നുവെന്നാണ് കേസ് രേഖകള്‍ വൃക്തമാക്കുന്നത്. താന്‍ ജോലി ചെയ്തിരുന്ന അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നുവെന്നും എന്നാല്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്‍തു പൊള്ളലേല്‍പ്പിക്കുമെന്നും താഴത്തെ അപ്പാര്‍ട്ട്മെന്റിലേക്ക് ലീക്ക് ചെയ്യുമെന്നും തനിക്ക് അറിയില്ലായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി.
എന്നാല്‍ നട്ടെല്ലിന് ഉള്‍പ്പെടെ പരിക്കേറ്റതിന്റെയും ആസിഡ് പതിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊള്ളലേറ്റതിന്റെയും മെഡിക്കല്‍ രേഖകള്‍ പരാതിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഈ രേഖകള്‍ കോടതി മുഖവിലക്കെടുത്താണ് തൊഴിലാളിക്ക് ശിക്ഷ വിധിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam