സൗദി അറേബ്യയില്‍ വീട്ടുജോലിക്കാരികളെ ഒളിച്ചോടാന്‍ പ്രേരിപ്പിച്ച സംഘം അറസ്റ്റില്‍

By Web TeamFirst Published Dec 20, 2020, 2:48 PM IST
Highlights

ഒരു സ്വദേശി യുവതിയും മറ്റൊരു ശ്രീലങ്കക്കാരിയും ഇന്ത്യക്കാരനും പാകിസ്ഥാനിയുമാണ് പിടിയിലായതെന്ന് റിയാദ് പൊലീസ് അസിസ്റ്റന്റ് വക്താവ് മേജര്‍ ഖാലിദ് അല്‍ കുറൈദിസ് അറിയിച്ചു. 

റിയാദ്: വീട്ടുജോലിക്കാരികളെ അവര്‍ ജോലി ചെയ്യുന്ന വീടുകളില്‍ നിന്ന് ഒളിച്ചോടാന്‍ പ്രേരിപ്പിച്ച നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്‍തു. ഇങ്ങനെ ഒളിച്ചോടുന്നവര്‍ക്ക് അഭയം നല്‍കുകയും പിന്നീട് ഇവരെ മറ്റുള്ള വീടുകളില്‍ ജോലിക്ക് നിയമിച്ച് പണം വാങ്ങുകയായിരുന്നു സംഘത്തിന്റെ രീതി.

ഒരു സ്വദേശി യുവതിയും മറ്റൊരു ശ്രീലങ്കക്കാരിയും ഇന്ത്യക്കാരനും പാകിസ്ഥാനിയുമാണ് പിടിയിലായതെന്ന് റിയാദ് പൊലീസ് അസിസ്റ്റന്റ് വക്താവ് മേജര്‍ ഖാലിദ് അല്‍ കുറൈദിസ് അറിയിച്ചു. ഒളിച്ചോടുന്ന ജോലിക്കാരികളെ റിയാദിലെ രണ്ടിടങ്ങളില്‍ സജ്ജീകരിച്ച കേന്ദ്രങ്ങളിലാണ് സംഘം പാര്‍പ്പിച്ചിരുന്നത്.

വിവിധ രാജ്യക്കാരായ എട്ട് സ്‍ത്രീകളെ ഇവരുടെ താമസ സ്ഥലങ്ങളില്‍ നിന്ന് കണ്ടെത്തി. ഇവരെ അതത് വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ പ്രോസിക്യൂഷന് കൈമാറുന്നതിന് മുന്നോടിയായുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി പൊലീസ് അറിയിച്ചു.

click me!