നമ്പര്‍ പ്ലേറ്റ് മറയ്‍ക്കാനും മാസ്‍ക്; ഖത്തറില്‍ 16 വാഹനങ്ങള്‍ പിടികൂടി

Published : Mar 14, 2021, 10:23 PM IST
നമ്പര്‍ പ്ലേറ്റ് മറയ്‍ക്കാനും മാസ്‍ക്; ഖത്തറില്‍ 16 വാഹനങ്ങള്‍ പിടികൂടി

Synopsis

അധികൃതര്‍ പുറത്തുവിട്ട ചിത്രങ്ങള്‍ പ്രകാരം മിക്ക വാഹനങ്ങളിലും ഫേസ്‍ മാസ്‍ക്കുകളാണ് വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മറയ്‍ക്കാനായി ഉപയോഗിച്ചിരിക്കുന്നത്.

ദോഹ: വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ മറച്ച് യാത്ര ചെയ്‍ത 16 വാഹനങ്ങള്‍ പിടികൂടിയതായി ഖത്തര്‍ ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഇവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. മറ്റ് നിയമലംഘനങ്ങള്‍ക്ക് 45 വാഹനങ്ങള്‍ക്കെതിരെയും നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 13 വരെയുള്ള കാലയളവില്‍ സീലൈന്‍ ഏരിയയില്‍ നിന്നാണ് നമ്പര്‍ പ്ലേറ്റുകള്‍ മറച്ചുവെച്ച് യാത്ര ചെയ്‍ത 16 വാഹനങ്ങളെ പിടികൂടിയത്. അധികൃതര്‍ പുറത്തുവിട്ട ചിത്രങ്ങള്‍ പ്രകാരം മിക്ക വാഹനങ്ങളിലും ഫേസ്‍ മാസ്‍ക്കുകളാണ് വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മറയ്‍ക്കാനായി ഉപയോഗിച്ചിരിക്കുന്നത്.

മൂന്ന് ദിവസം തടവും പിന്നീട് മറ്റ് നടപടികള്‍ക്കായി കോടതിയിലേക്ക് കൈമാറുന്നതുമാണ് നമ്പര്‍ പ്ലേറ്റ് മറച്ചുവെയ്ക്കുന്നതിനുള്ള ശിക്ഷ. ഗതാഗത നിയമലംഘങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. റോഡിലെ സുരക്ഷ ഉറപ്പാക്കാനായി നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതകളെക്കുറിച്ചും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ