സുപ്രീം കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച ഒമ്പത് റെസ്റ്റോറന്റുകള്‍ക്കെതിരെ നടപടി

By Web TeamFirst Published Mar 21, 2021, 2:14 PM IST
Highlights

രാത്രി എട്ടുമണിക്ക് ശേഷം ഹോം ഡെലിവറി, ടേക്ക് എവേ സേവനങ്ങള്‍ മാത്രമാണ് നിലവില്‍ അനുവദിച്ചിട്ടുള്ളത്.

മസ്‌കറ്റ്: ഒമാനില്‍ സുപ്രീം കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച ഒമ്പത് റെസ്റ്റോറന്റുകള്‍ക്കെതിരെ നടപടിയെടുത്തതായി മസ്‌കറ്റ് നഗരസഭ. ഖുറം, അല്‍ ഖുവൈര്‍ മേഖലകളിലെ റെസ്റ്റോറന്റുകള്‍ക്കെതിരെയാണ് നഗരസഭ നടപടി സ്വീകരിച്ചത്.

രാത്രി നിയന്ത്രണം തുടങ്ങുന്ന എട്ടു മണിക്ക് ശേഷം റെസ്റ്റോറന്റിനകത്ത് ആളുകളെ ഇരുത്തിയതിനാണ് നടപടി. നിയമലംഘനം നടത്തിയ സ്ഥാപനങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. രാത്രി എട്ടുമണിക്ക് ശേഷം ഹോം ഡെലിവറി, ടേക്ക് എവേ സേവനങ്ങള്‍ മാത്രമാണ് നിലവില്‍ അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ മാര്‍ച്ച് നാലിനാണ് വ്യാപാരസ്ഥാപനങ്ങല്‍ക്ക് രാത്രി അടച്ചിടല്‍ ബാധകമാക്കിയത്. ഈ തീരുമാനം ഇളവുകളോടെ ഏപ്രില്‍ മൂന്നു വരെ നീട്ടിയിരുന്നു. രാത്രി അടച്ചിടല്‍ നിര്‍ദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 300 റിയാല്‍ പിഴ ചുമത്തുമെന്ന് മസ്‌കറ്റ് നഗരസഭ നേരത്തെ അറിയിച്ചിരുന്നു. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ 1,000 റിയാലായി ഉയരും. 
 

click me!