ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ക്കെതിരെ നടപടി

By Web TeamFirst Published Aug 14, 2021, 2:11 PM IST
Highlights

ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ മുഴുകി ഇവര്‍ ചിത്രീകരിച്ച വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരക്കാര്‍ക്കെതിരെ ട്രാഫിക് ഡയറക്ടറേറ്റ് നടപടികള്‍ ആരംഭിച്ചത്.

റിയാദ്: സൗദി അറേബ്യയില്‍ ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ക്കെതിരെ ട്രാഫിക് ഡയറക്ടറേറ്റ് നടപടികള്‍ സ്വീകരിക്കുന്നു. നിയമം ലംഘിച്ച നിരവധി സെലിബ്രിറ്റികളെ ട്രാഫിക് ഡയറക്ടറേറ്റ് വിളിപ്പിച്ച് പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ മുഴുകി ഇവര്‍ ചിത്രീകരിച്ച വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരക്കാര്‍ക്കെതിരെ ട്രാഫിക് ഡയറക്ടറേറ്റ് നടപടികള്‍ ആരംഭിച്ചത്. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് മൂലം വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതായാണ് ട്രാഫിക് ഡയറക്ടറേറ്റിന്റെ കണക്കുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!