മലയാള നാടകങ്ങൾക്ക് പുതു ജീവൻ നൽകുന്ന പ്രവാസലോകം; 'അടുക്കള' മസ്കറ്റില്‍ അരങ്ങേറി

Web Desk   | Asianet News
Published : Jan 04, 2020, 11:39 PM ISTUpdated : Jan 05, 2020, 12:11 AM IST
മലയാള നാടകങ്ങൾക്ക് പുതു ജീവൻ നൽകുന്ന പ്രവാസലോകം; 'അടുക്കള' മസ്കറ്റില്‍ അരങ്ങേറി

Synopsis

നാടക സമിതികൾ ഇപ്പോൾ വളരെ സജീവമായി മസ്‌കറ്റിലെ കലാ രംഗത്തുണ്ട്

മസ്കറ്റ്: സാഹിത്യനിരൂപകനും നാടകകൃത്തും തിരക്കഥാകൃത്തുമായ എൻ ശശിധരൻ രചിച്ച അടുക്കള എന്ന സ്ത്രീപക്ഷ നാടകം, മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബിന്‍റെ കേരളം വിഭാഗം അരങ്ങത്ത് അവതരിപ്പിച്ചു. മസ്‌കറ്റിലെ നാടകപ്രേമികൾക്കു ഒരു വേറിട്ട അനുഭവമാണ്  നാടകം സമ്മാനിച്ചത്.

കേരളത്തിൽ നാടകങ്ങൾക്കും, നാടക സമിതികൾക്കും പ്രചാരം കുറയുമ്പോഴും മലയാള നാടകങ്ങൾക്ക് പുതു ജീവൻ നൽകി വേദികളിൽ എത്തിക്കുകയാണ് മസ്‌കറ്റിലെ നാടക പ്രേമികളായ പ്രവാസികൾ. പ്രവാസ ജീവിതത്തിന്‍റെ തിരക്കിലും സമയം കണ്ടെത്തി വളരെ ഗൗരവമായി നാടകങ്ങളെ സമീപിക്കുകയും, വേദികളിൽ അവതരിപ്പിക്കുകയും ചെയ്യുന്ന നാടക സമിതികൾ ഇപ്പോൾ  വളരെ സജീവമായി മസ്‌കറ്റിലെ കലാ രംഗത്തുണ്ട്.

മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബിന്‍റെ കേരളവിഭാഗം അവതരിപ്പിച്ച അടുക്കള എന്ന സ്ത്രീപക്ഷ നാടകത്തിലൂടെ, അടുക്കളയിലെ അടുപ്പിലെ  വിറകു പോലെ കത്തി അമരുന്ന അമ്മമാരുടെ  ജീവിതത്തിന്‍റെ ഒരു കഥയാണ് അരങ്ങേറിയത്. അഭിനേതാക്കളെയും, പിന്നണിയിൽ പ്രവർത്തിച്ചവരെയും നാടകാവതരണത്തിന് ശേഷം കേരളവിഭാഗം ഭാരവാഹികൾ ഉപഹാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ