
ദുബായ്: ദുബായില്‍ അന്തരിച്ച പ്രവാസി വ്യവസായി ജോയി അറയ്ക്കലിന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും. ഇന്ന് മൂന്നരയോടെ ചാര്‍ട്ടേഡ് വിമാനത്തില്‍ മൃതദേഹം കോഴിക്കോടേക്ക് കൊണ്ടുപോകും.
രാത്രി എട്ടരയോടെ കോഴിക്കോടെത്തുന്ന മൃതദേഹം ജന്മസ്ഥലമായ വയനാട്ടിലെ മാനന്തവാടിയിലേക്ക് കൊണ്ടുപോകും. കണിയാരം മാനന്തവാടി സെന്റ് ജോസഫ്‌സ് കത്തീഡ്രലിലാണ് സംസ്‌കാരം നടക്കുക.കേന്ദ്ര ആഭ്യന്തര മന്ത്രാ
മന്ത്രാലയത്തിൻെറ അനുമതി ലഭിച്ഛതോടെ ജോയിയുടെ മൃതദേഹത്തെ ഭാര്യ സെലിൻ,മകൻ അരുൺ,മകൾ ആഷ്ലിൻ എന്നിവര്‍ അനുഗമിക്കും.
ജോയി അറയ്ക്കല്‍ സ്ഥാപക എംഡിയായിരുന്ന ഇന്നോവ ഗ്രൂപ്പിന്റെ പുതിയ എംഡിയായി അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യക്കാരന്‍ വാലി ഡാഹിയയെ നിയമിച്ചു. കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലേക്ക് ജോയിയുടെ മകന്‍ അരുണിനെയോ കുടുംബം നിര്‍ദ്ദേശിക്കുന്ന ആളെയോ ഉള്‍പ്പെടുത്തുമെന്ന് ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഏപ്രില്‍ 23നായിരുന്നു ജോയി അറയ്ക്കല്‍ ദുബായില്‍ മരിച്ച വിവരം പുറത്തുവന്നത്. ജോയി അറയ്ക്കലിന്‍റെ മരണം ആത്മഹത്യയാണെന്നാണ് ദുബായ് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. സുഹൃത്തിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്‍റെ 14ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. ബിസിനസുകാരനായ ഇദ്ദേഹത്തിന്‍റെ പുതിയൊരു പദ്ധതി പൂര്‍ത്തിയാകുന്നതിലുണ്ടായ കാലതാമസം മൂലമുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അടുത്ത സുഹൃത്ത് അറിയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam