
കോഴിക്കോട്: കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന യാത്രാനിരക്കില്‍ വന്‍ വര്‍ദ്ധനവ്. നാല് ഇരട്ടിയിലേറെയാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രാക്കൂലി വിമാനക്കമ്പനികള്‍ കൂട്ടിയത്.
സംസ്ഥാനത്തുനിന്ന് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത് യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കാണ്. വിമാനയാത്രാക്കൂലി ഇപ്പോള്‍ കുത്തനെ ഉയര്‍ത്തിയതും ഈ സെക്ടറുകളിലാണ്. സൗദിയിലെ വിവിധ നഗരങ്ങളിലേക്ക് ഈ സീസണില്‍ യാത്ര ചെയ്യണമെങ്കില്‍ ചുരുങ്ങിയത് 70,000 രൂപ വിമാനക്കൂലി നല്‍കണം. നേരത്തെ ശരാശരി 18,000 രൂപയുണ്ടായിരുന്നിടത്താണ് ഈ നിരക്ക്. യുഎഇയിലേക്ക് 22,000 മുതല്‍ 30,000 വരെയാണ് നിരക്ക്. നേരത്തെ ഇത് ശരാശരി ആറായിരമായിരുന്നു. വേനലവധി കഴിഞ്ഞ് തിരിച്ചു പോകുന്ന പ്രവാസികള്‍ ഇതോടെ ദുരിതത്തിലായി.
യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് വിമാനക്കമ്പനികള്‍ നിരക്ക് കൂട്ടിയിരിക്കുന്നത്. ഇന്ധന വില ഉയര്‍ന്നതും ടിക്കറ്റ് നിരക്ക് വര്‍ദ്ധനവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ നിരക്ക് ഏകീകരിക്കാനുള്ള നിയന്ത്രണ സംവിധാനം ഇല്ലാത്തതുകൊണ്ടാണ് വിമാനക്കമ്പനികള്‍ ഇഷ്ടാനുസരണം യാത്രാകൂലി കൂട്ടാന്‍ കാരണമെന്നാണ് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. അുത്ത മാസം പകുതി വരെ ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനയാത്രാക്കൂലി ഈ നിലയില്‍ തുടരുമെന്നാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam