ഖത്തറില്‍ നിന്നുള്ള ചില വിമാനങ്ങള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ്

Published : Aug 03, 2020, 02:18 PM IST
ഖത്തറില്‍ നിന്നുള്ള ചില വിമാനങ്ങള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ്

Synopsis

ഈ വിമാനങ്ങളില്‍ മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ തുടര്‍ സഹായത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നാണ് എംബസിയുടെ അറിയിപ്പ്. 

ദോഹ: വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഖത്തറില്‍ നിന്നുള്ള ചില സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. എയര്‍ ഇന്ത്യയുടെയും ഇന്റിഗോയുടേയും സര്‍വീസുകളാണ് റദ്ദാക്കിയതെന്ന് അതത് വിമാനക്കമ്പനികളും അറിയിച്ചിട്ടുണ്ട്.

  • Al 0970 from Doha to Mangaluru - 3rd August 2020 
  • Al 1976 from Doha to Hyderabad - 5th August 2020 
  • Al 1982 from Doha to Bengaluru - 6th August 2020 
  • Al 1978 from Doha to Chennai - 7th August 2020 
  • Al 1970 from Doha to Delhi - 9th August 2020

  • Indigo 6E 8713 from Doha to Chennai - 3rd August 2020 
  • Indigo 6E 8715 from Doha to Lucknow - 4th August 2020

ഈ വിമാനങ്ങളില്‍ മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ തുടര്‍ സഹായത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നാണ് എംബസിയുടെ അറിയിപ്പ്. അതേസമയം ഖത്തറില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകളിലേക്കുള്ള ടിക്കറ്റുകളുടെ ബുക്കിങ് തുടങ്ങിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫിഫ ലോകകപ്പിന്‍റെ ഓർമ്മകളിലേക്ക് ഒരു മടക്കയാത്ര, 'ലെഗസി ഓഫ് ഖത്തർ 2022' പ്രദർശനം കതാറയിൽ
റിയാദിലെ ഒഐസിസി നേതാവ് രാജു പാപ്പുള്ളി നിര്യാതനായി