സൗദി അറേബ്യയില്‍ ടൂറിസ്റ്റ് ഗൈഡ് കൊവിഡ് ബാധിച്ച് മരിച്ചു

By Web TeamFirst Published Aug 3, 2020, 1:17 PM IST
Highlights

സൗദി സന്ദർശകരെ രാജ്യത്തിന്റെ ചരിത്രവും പൈതൃകവും വിവരിക്കുന്നതില്‍ ഏറെ സംഭാവനകൾ നൽകിയയാളാണ്. പരമ്പരാഗത വേഷവിധാനങ്ങളോടെ നജ്റാനിലാണ് ടൂറിസം മേഖലയിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്. 

റിയാദ്​: സൗദി അറേബ്യയിലെ അറിയപ്പെടുന്ന ടൂറിസ്റ്റ് ഗൈഡ് സഈദ് ബിൻ ജംആൻ (90) കൊവിഡ് ബാധിച്ച് മരിച്ചു. അബൂസനദ് എന്ന പേരിൽ പ്രശസ്തനായ സഈദ് ബിൻ ജംആൻ എഴുത്തും വായനയും അറിയാത്ത നിരക്ഷരനായിരുന്നു. എന്നാൽ ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ എന്നീ ഭാഷകളും അനായാസം കൈകാര്യം ചെയ്തിരുന്നു. 

സൗദി സന്ദർശകരെ രാജ്യത്തിന്റെ ചരിത്രവും പൈതൃകവും വിവരിക്കുന്നതില്‍ ഏറെ സംഭാവനകൾ നൽകിയയാളാണ്. പരമ്പരാഗത വേഷവിധാനങ്ങളോടെ നജ്റാനിലാണ് ടൂറിസം മേഖലയിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്. നജ്റാനിൽ വിനോദ സഞ്ചാര വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിൽ അബൂസനദ് സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ദീർഘകാലത്തെ പരിചയസമ്പത്തും വിദേശ ഭാഷകൾ അനായാസം കൈകാര്യം ചെയ്യാനുള്ള ശേഷിയും പൈതൃകങ്ങളെ കുറിച്ച അഗാധ ജ്ഞാനവും ടൂറിസ്റ്റുകളുമായി ഇടപഴകുന്നതിലെ ലാളിത്യവുമാണ് സഈദ് ബിൻ ജംആനെ രാജ്യത്തെ ഏറ്റവും പ്രശസ്തനായ ടൂർ ഗൈഡാക്കി മാറ്റിയത്. ഏഴു ആൺമക്കളും ആറു പെൺമക്കളുമുണ്ട്. 
 

click me!