എയര്‍ ഇന്ത്യ വിമാനം വൈകിയത് മണിക്കൂറുകള്‍; കാത്തിരുന്ന് വലഞ്ഞ് ഗര്‍ഭിണികളടക്കമുള്ള യാത്രക്കാര്‍

Published : May 28, 2022, 06:35 PM IST
എയര്‍ ഇന്ത്യ വിമാനം വൈകിയത് മണിക്കൂറുകള്‍; കാത്തിരുന്ന് വലഞ്ഞ് ഗര്‍ഭിണികളടക്കമുള്ള യാത്രക്കാര്‍

Synopsis

വ്യാഴാഴ്ച രാത്രി 9 മണിക്കായിരുന്നു ആദ്യം വിമാനം ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ സമയം 11.40ലേക്ക് മാറ്റിയതായി ഒരു ദിവസം മുമ്പ് മെസേജ് വന്നു. ഇതനുസരിച്ച് വൈകുന്നേരം ഏഴ് മണി മുതല്‍ യാത്രക്കാര്‍ വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സമയം പുലര്‍ച്ചെ മൂന്ന് മണിയാക്കി എന്ന് മെസേജ് വരുന്നത്.

അബുദാബി: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകിയത് യാത്രക്കാരെ വലച്ചു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്ക് അബുദാബി വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകിയത്. ഈ വിമാനം വെള്ളിയാഴ്ച രാത്രി 8.30നാണ് പുറപ്പെട്ടത്.

എയര്‍ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 583 വിമാനമാണ് അനിശ്ചിതമായി വൈകിയത്. ഗര്‍ഭിണികളും പ്രായമായവരും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ദുരിതത്തിലായി. ഇതോടെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി.

വ്യാഴാഴ്ച രാത്രി 9 മണിക്കായിരുന്നു ആദ്യം വിമാനം ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ സമയം 11.40ലേക്ക് മാറ്റിയതായി ഒരു ദിവസം മുമ്പ് മെസേജ് വന്നു. ഇതനുസരിച്ച് വൈകുന്നേരം ഏഴ് മണി മുതല്‍ യാത്രക്കാര്‍ വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സമയം പുലര്‍ച്ചെ മൂന്ന് മണിയാക്കി എന്ന് മെസേജ് വരുന്നത്. എന്നാല്‍ വിമാനം വീണ്ടും വൈകിയതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. പിന്നീട് വെള്ളിയാഴ്ച 8.30ഓടെ വിമാനം പുറപ്പെടുകയായിരുന്നു.

ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ടയര്‍ പൊട്ടി; ഒഴിവായത് വന്‍ ദുരന്തം

അത്യാവശ്യമായി നാട്ടില്‍ എത്തേണ്ടവരും പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വിമാനം വൈകിയതോടെ ഏറെ ദുരിതത്തിലായി. വിമാനം വൈകാന്‍ കാരണം സാങ്കേതിക പ്രശ്നം ആണെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നത്. യഥാര്‍ത്ഥ പ്രശ്നം എന്താണെന്ന് ഇവര്‍ വ്യക്തമാക്കിയില്ല. 

ദോഹ: അബുദാബിയില്‍ നിന്ന് ദോഹയിലേക്ക് പ്രതിദിനം മൂന്ന് സര്‍വീസുകള്‍ കൂടി തുടങ്ങുമെന്ന് ഖത്തര്‍ എയര്‍വേയ്സ് അധികൃതര്‍. ജൂലൈ 10 മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുക. 21 പ്രതിവാര സര്‍വീസുകളാണ് നിലവില്‍ അബുദാബിയില്‍ നിന്നുള്ളത്. ദുബൈ, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളില്‍ നിന്ന് ആകെ 56 ഖത്തര്‍ എയര്‍വേയ്സ് സര്‍വീസുകളാണ് ഉള്ളത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന
​ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി, മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷകൾ