
ദുബൈ: അന്താരാഷ്ട്ര സര്‍വീസുകളില്‍ വമ്പൻ ഓഫറുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസിന്‍റെ പേ ഡേ സെയില്‍. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകളില്‍ 180 ദിര്‍ഹം (4,321 രൂപ) മുതലാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്.
സെപ്തംബര്‍ ഒന്ന് വരെയുള്ള ടിക്കറ്റ് ബുക്കിങ്ങുകള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. 2026 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഈ ഓഫറിലെ 180 ദിർഹം നിരക്ക്, ചെക്ക്-ഇൻ ബാഗേജ് ഇല്ലാത്ത 'എക്സ്പ്രസ് ലൈറ്റ്' എന്ന വിഭാഗത്തിലുള്ള ടിക്കറ്റിനാണ് ബാധകമാകുക. ചെക്ക്-ഇൻ ബാഗേജ് ഉൾപ്പെടെയുള്ള 'എക്സ്പ്രസ് വാല്യൂ' ടിക്കറ്റിന് അന്താരാഷ്ട്ര റൂട്ടുകളിൽ 200 ദിർഹം മുതലാണ് നിരക്ക് ആരംഭിക്കുന്നത്.
ഇന്ത്യയിലെ ആഭ്യന്തര റൂട്ടുകളിൽ, 'എക്സ്പ്രസ് ലൈറ്റ്' ടിക്കറ്റുകൾക്ക് ഉപഭോക്താക്കൾക്ക് 54 ദിർഹം മുതലും 'എക്സ്പ്രസ് വാല്യൂ' ടിക്കറ്റുകൾക്ക് 56 ദിർഹം മുതലും നിരക്കുകൾ മുതലും ആരംഭിക്കുന്നു. കൂടാതെ, മൊബൈൽ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 'സീറോ കൺവീനിയൻസ് ഫീസ്' പോലുള്ള നിരവധി ആഡ്-ഓൺ സൗകര്യങ്ങളും എയർലൈൻ നൽകുന്നുണ്ട്. ആഭ്യന്തര യാത്രക്കാർക്ക് 15 കിലോഗ്രാം ബാഗേജ് ഏകദേശം 42 ദിർഹമിനും, അന്താരാഷ്ട്ര യാത്രക്കാർക്ക് 20 കിലോഗ്രാം ബാഗേജ് 54 ദിർഹമിനും ലഭിക്കും. ലോയൽറ്റി അംഗങ്ങൾക്ക് ബിസിനസ് ക്ലാസിന് തുല്യമായ 'എക്സ്പ്രസ് ബിസ്' ടിക്കറ്റുകൾക്കും 'ഗോർമെയർ' വിഭവങ്ങൾക്കും പ്രത്യേക കിഴിവുകൾ ലഭിക്കും. വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും സായുധ സേനാംഗങ്ങൾക്കും പ്രത്യേക ആനുകൂല്യങ്ങളും എയർലൈൻ നൽകുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ