കുവൈത്തിലേക്ക് യാത്രാവിലക്ക്; ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് അധിക ചാര്‍ജില്ലാതെ പുനഃക്രമീകരിക്കാം

By Web TeamFirst Published Mar 7, 2020, 3:47 PM IST
Highlights

ശനിയാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ഫിലിപ്പൈന്‍സ്, ലെബനാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കുവൈത്തില്‍ നിന്ന് ഈ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളും നിര്‍ത്തിയിട്ടുണ്ട്.

ദില്ലി: കുവൈത്തിലേക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് അധിക ചാര്‍ജില്ലാതെ യാത്രാ തീയ്യതി മാറ്റാനുള്ള സൗകര്യമൊരുക്കി എയര്‍ ഇന്ത്യ എക്സ്‍പ്രസ്. കമ്പനിയുടെ ഔദ്യോഗിക ഫേസ്‍ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്ത് വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.

ശനിയാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ഫിലിപ്പൈന്‍സ്, ലെബനാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കുവൈത്തില്‍ നിന്ന് ഈ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളും നിര്‍ത്തിയിട്ടുണ്ട്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. ഈ രാജ്യങ്ങളിലുള്ള കുവൈത്ത് പൗരന്മാര്‍ക്ക് മാത്രമാണ് രാജ്യത്തേക്ക് മടങ്ങിയെത്താന്‍ അനുമതിയുള്ളത്. അവരെയും നിശ്ചിത കാലയളവ് നിരീക്ഷണത്തില്‍ പാര്‍പ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

click me!