
ദില്ലി: ദുബായിലേക്ക് മടങ്ങുന്ന താമസവിസക്കാര്‍ നിര്‍ബന്ധമായും മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. തിരികെ മടങ്ങാന്‍ തയ്യാറെടുക്കുന്ന ദുബായ് താമസവിസയുള്ളവര്‍ക്ക് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സില്‍(ജിഡിആര്‍എഫ്എ) നിന്നുള്ള അനുമതി നിര്‍ബന്ധമാണെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
മറ്റ് എമിറേറ്റുകളിലെ താമസവിസയുള്ളവര്‍ ദുബായിലേക്ക് യാത്ര പുറപ്പെടും മുമ്പ് യുഎഇയില്‍ പ്രവേശിക്കാനാവശ്യമായ വിവരങ്ങള്‍ uaeentry.ica.gov.ae എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് പൂരിപ്പിക്കണമെന്ന് വിമാന അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Kind attention for passengers to Dubai!
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam