
റിയാദ്: റിയാദിനും തിരുവനന്തപുരത്തിനുമിടയിൽ നേരിട്ടുള്ള പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. ഒക്ടോബർ 26 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് പുതിയ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതമാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് നടത്തുക.
പുതിയ സമയക്രമം അനുസരിച്ച് തിരുവനന്തപുരത്തു നിന്നുള്ള ഐ.എക്സ്-521 വിമാനം രാവിലെ 11.35-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 3.05-ന് റിയാദിലെത്തും. മടക്ക സർവീസായ ഐ.എക്സ്-522 റിയാദിൽ നിന്ന് വൈകുന്നേരം 4.05-ന് പുറപ്പെട്ട് രാത്രി 11.50-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. പുതിയ സർവീസ് ആരംഭിക്കുന്നത് റിയാദിലെ മലയാളി പ്രവാസികൾക്കും തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ കേരളത്തിലെ യാത്രക്കാർക്കും ഒരുപോലെ കണക്റ്റിവിറ്റി സൗകര്യം വർധിപ്പിക്കും. കണക്ഷൻ വിമാനങ്ങളെ ആശ്രയിക്കാതെ നേരിട്ട് യാത്ര ചെയ്യാൻ സാധിക്കുന്നത് യാത്രാസമയവും പ്രയാസങ്ങളും വലിയ അളവിൽ കുറയ്ക്കാൻ സഹായിക്കും.
തിരുവനന്തപുരം–റിയാദ് റൂട്ടിലെ ഈ നേരിട്ടുള്ള സർവീസ് റിയാദിലുള്ള മലയാളി പ്രവാസികൾക്ക് ഏറെ ആശ്വാസകരവും സ്വാഗതാർഹവുമായ തീരുമാനമാണെന്ന് ഫ്ലൈൻകോ ട്രാവൽസിലെ മുഹമ്മദ് സാബിത്ത് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam