കുവൈത്തിലെ ഹവല്ലിയിൽ ഡോക്ടറുടെ വീട്ടിൽ മോഷണം; 20,000 ദിനാറിന്റെ സ്വർണാഭരണങ്ങൾ കവർന്നു

Published : Aug 30, 2026, 04:54 PM IST
police vehicle light

Synopsis

കുവൈത്തിലെ ഹവല്ലിയിൽ ഡോക്ടറുടെ വീട്ടിൽ മോഷണം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഡോക്ടറാണ് കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാതായ വിവരം അറിഞ്ഞത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലിയിൽ വനിതാ ഡോക്ടറുടെ വീട്ടിൽ നിന്ന് ഏകദേശം 20,000 കുവൈത്ത് ദിനാർ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഡോക്ടറാണ് കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാതായ വിവരം അറിഞ്ഞത്.

തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം അറിയിക്കുകയായിരുന്നു. സമ്പാദ്യമായി വർഷങ്ങളായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയതെന്ന് ഡോക്ടർ പൊലീസിനോട് വ്യക്തമാക്കി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിക്കുന്നതിനായി ഫോറൻസിക് വിദഗ്ധരും വീട്ടിൽ പരിശോധന നടത്തി. മോഷണത്തിന് പിന്നിലുള്ളവരെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായി അന്വേഷണം തുടരുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നേപ്പാള്‍ പ്രളയം; ഹെല്‍പ്പ് ഡെസ്കില്‍ ബന്ധപ്പെട്ട 16 പേര്‍ കൂടി നാട്ടിലെത്തി, 45 കേരളീയർ സുരക്ഷിതർ, ഇനി കണ്ടെത്താനുളളത് 7 പേരെ
തീരദേശ സുരക്ഷ ശക്തമാക്കി കുവൈത്ത്; മിന്നൽ പരിശോധന, നിരവധിയാളുകൾ പിടിയിൽ