
ദുബായ്: പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ യുഎഇ ഓഫീസുകള്‍ ഇന്ന് മുതല്‍ തുറക്കും. യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അബുദാബിയിലും അല്‍ ഐനിലുമുള്ള ഓഫീസുകള്‍ അടഞ്ഞു കിടക്കുകയായിരുന്നു. ഇവയാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ഇന്ത്യന്‍ എംബസി തയ്യാറാക്കുന്ന പട്ടികയ്ക്ക് അനുസരിച്ച് യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ നല്‍കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ വ്യക്തമാക്കി. രാവിലെ ഒമ്പതു മണി മുതല്‍ മൂന്നു മണി വരെ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ദുബായ്, ഷാര്‍ജ ഓഫീസുകളും ഇന്ന് തുറക്കും.
അതേസമയം വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ തിരികെയെത്തിക്കാന്‍ ദുബായിലേക്കും മാലിദ്വീപിലേക്കും നാവിക സേന കപ്പലുകൾ പുറപ്പെട്ടു. മാലിദ്വീപിലേക്കു രണ്ടു കപ്പലുകളും ദുബൈയിലേക്ക് ഒരു കപ്പലുമാണ് യാത്ര തിരിച്ചിരിക്കുന്നത്. തീര കടലിൽ ഉണ്ടായിരുന്ന കപ്പലുകളെ പ്രവാസികളെ തിരികെയെത്തിക്കാന്‍ നിയോഗിച്ചതായി നാവികസേന അറിയിച്ചു. ഐഎന്‍എസ് ജലാശ്വയും ഐഎന്‍എസ് മഗറുമാണ് മാലിദ്വീപിലേക്ക് പോയിരിക്കുന്നത്.
Read More: പ്രവാസി മടക്കം മറ്റന്നാൾ മുതൽ: ആദ്യ ദിവസം കേരളത്തിലേക്ക് നാല് വിമാനങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ