യുഎഇയില്‍ 567 പേര്‍ക്ക് കൂടി കൊവിഡ്; രോഗമുക്തരായവരുടെ എണ്ണം ഉയര്‍ന്നു

By Web TeamFirst Published May 5, 2020, 8:36 AM IST
Highlights
  • യുഎഇയില്‍ പുതുതായി 567 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.
  • മരിച്ചവരുടെ എണ്ണം 137 ആയി.

ദുബായ്: യുഎഇയില്‍ തിങ്കളാഴ്ച 567 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 14,730 ആയി. എന്നാല്‍ രോഗമുക്തരായവരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 203 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം ഭേദമായത്.

2,966 പേരാണ് ഇതുവരെ രോഗമുക്തരായതെന്ന് യുഎഇ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. ഇന്നലെ 11 പേര്‍ കൂടി മരിച്ചതോടെ യുഎഇയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 137 ആയി. ലോകത്ത് ഏറ്റവുമധികം കൊവിഡ് പരിശോധന നടക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. കഴിഞ്ഞ ദിവസം മാത്രം ഇവിടെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത് 18,698 പേരെയാണ്.  

Read More: പ്രവാസികളെ തിരികെയെത്തിക്കാന്‍ നാവികസേന കപ്പലുകള്‍ പുറപ്പെട്ടു; ദുബൈയിലേക്കും കപ്പല്‍


 

click me!