കൊവിഡ് പ്രതിസന്ധിക്കാലത്ത് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ടിക്കറ്റ് റദ്ദാക്കിയവര്‍ക്ക് പണം തിരികെ നല്‍കും

By Web TeamFirst Published Jun 1, 2021, 4:52 PM IST
Highlights

വിമാന ടിക്കറ്റ് റദ്ദാക്കിയ ശേഷം പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാരും ട്രാവല്‍ ഏജന്‍സികളും പരാതികള്‍ ഉന്നയിച്ചിരുന്നു. 

മനാമ: കൊവിഡ് പ്രതിസന്ധി കാരണം എയര്‍ ഇന്ത്യ എക്സ്‍പ്രസില്‍ ടിക്കറ്റുകള്‍ റദ്ദാക്കിയവര്‍ക്ക് പണം തിരികെ ലഭിക്കും. റദ്ദാക്കിയ ടിക്കറ്റുകളുടെ തുക പ്രത്യേക വൗച്ചറുകളായി മാറ്റുകയായിരുന്നു നേരത്തെ ചെയ്‍തത്. ഇതിന് പകരം പണം തിരികെ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിമാനക്കമ്പനി ട്രാവല്‍ ഏജന്‍സികളെ അറിയിച്ചു.

വിമാന ടിക്കറ്റ് റദ്ദാക്കിയ ശേഷം പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാരും ട്രാവല്‍ ഏജന്‍സികളും പരാതികള്‍ ഉന്നയിച്ചിരുന്നു. പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് ടിക്കറ്റ് തുക തിരികെ നല്‍കണമെന്ന് കോടതി വിധിയുണ്ടായെങ്കിലും പലര്‍ക്കും ഇനിയും പണം ലഭ്യമായിട്ടില്ല. 

റദ്ദാക്കിയ ടിക്കറ്റുകളുടെ പണം തിരികെ നല്‍കുന്നതിന് പകരം മറ്റൊരു യാത്രയ്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉപയോഗിക്കാവുന്ന വൗച്ചറുകളായി മാറ്റുകയാണ് കമ്പനി നേരത്തെ ചെയ്‍തത്. 2021 ഡിസംബര്‍ 31നകം ഇവ ഉപയോഗിക്കണമെന്നായിരുന്നു നിബന്ധന. കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഭൂരിപക്ഷം പേര്‍ക്കും ഈ വൗച്ചര്‍ ഉപയോഗിക്കാന്‍ കഴിയാതെ പണം നഷ്‍ടമാവുമെന്ന സാഹചര്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പണം തിരികെ ലഭിക്കണമെന്ന ആവശ്യത്തിനാണ് ഇപ്പോള്‍ പരിഹാരമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

click me!