സൗദി അറേബ്യയിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Published : Jun 01, 2021, 02:51 PM IST
സൗദി അറേബ്യയിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Synopsis

കഴിഞ്ഞയാഴ്ച്ച റിയാദിലെ ശുമൈസി ആശുപത്രിയിലാണ് മരിച്ചത്. തിങ്കളാഴ്ച്ച  റിയാദിൽനിന്ന് എയർഇന്ത്യ വിമാനത്തിൽ അബുദാബി വഴിയാണ് നാട്ടിലെത്തിച്ചത്. 

റിയാദ്: സൗദി അറേബ്യയിൽ മരിച്ച തിരുവനന്തപുരം കാരക്കോണം എള്ളുവിള കൈവൻകാല സ്വദേശി റോഡ് വിള വീട്ടിൽ സുകുമാരൻ രമേശ് കുമാറിന്റെ (49) മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞയാഴ്ച്ച റിയാദിലെ ശുമൈസി ആശുപത്രിയിലാണ് മരിച്ചത്. തിങ്കളാഴ്ച്ച  റിയാദിൽനിന്ന് എയർഇന്ത്യ വിമാനത്തിൽ അബുദാബി വഴിയാണ് നാട്ടിലെത്തിച്ചത്. 

തിരുവനന്തപുരം വിമാനത്തവാളത്തിൽ നിന്ന് ബന്ധുക്കള്‍ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌ക്കരിച്ചു. അച്ഛൻ: രാമൻ സുകുമാരൻ, അമ്മ: ചന്ദ്രിക നെസമ്മ, ഭാര്യ: ഉഷാകുമാരി. മക്കൾ: രഞ്ജിനി, രഞ്ജിത്ത്. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ശറഫ് പുളിക്കൽ, ജാഫർ ഹുദവി, തിരുവനന്തപുരം ജില്ലാ കെഎംസിസി നേതാവ്  നവാസ് ബീമാപള്ളി എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിച്ചത്. നാട്ടിൽ കുടുംബത്തെ സഹായിക്കാൻ എസ്.ടി.യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി സക്കീർഹുസൈൻ രംഗത്തുണ്ടായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി സ്ഥാപക ദിനം; ഫെബ്രുവരി 22ന് പൊതുഅവധി പ്രഖ്യാപിച്ചു
സർക്കാർ മരുന്ന് മറിച്ചുവിറ്റു; പ്രവാസി ഫാർമസിസ്റ്റിന് കുവൈറ്റിൽ 7 വർഷം കഠിനതടവും വൻ പിഴയും