സർവർ തകരാർ‍ മൂലം എയര്‍ ഇന്ത്യയുടെ രാജ്യാന്തര-ആഭ്യന്തര സര്‍വീസുകള്‍ താറുമാറായി

Published : Apr 28, 2019, 01:47 AM ISTUpdated : Apr 28, 2019, 01:48 AM IST
സർവർ തകരാർ‍ മൂലം എയര്‍ ഇന്ത്യയുടെ രാജ്യാന്തര-ആഭ്യന്തര സര്‍വീസുകള്‍ താറുമാറായി

Synopsis

സർവർ തകരാർ‍ മൂലം എയര്‍ ഇന്ത്യയുടെ രാജ്യാന്തര^ആഭ്യന്തര സര്‍വീസുകള്‍ താറുമാറായി. രാത്രി വൈകിയും പൂർണമായും പുനസ്ഥാപിക്കാനായിട്ടില്ല.

ദില്ലി: സർവർ തകരാർ‍ മൂലം എയര്‍ ഇന്ത്യയുടെ രാജ്യാന്തര^ആഭ്യന്തര സര്‍വീസുകള്‍ താറുമാറായി. രാത്രി വൈകിയും പൂർണമായും പുനസ്ഥാപിക്കാനായിട്ടില്ല. 155 സർവ്വീസുകൾ രണ്ട് മണിക്കൂർവൈകി പുറപ്പെട്ടതോടെ ആയിരക്കണക്കിന് യാത്രക്കാർ വലഞ്ഞു. 

ഇന്നലെ പുലർച്ചെ മൂന്നരയ്ക്കുണ്ടായ സെർവർ തകരാർ ആറു മണിക്കൂറിന് ശേഷമാണ് പരിഹരിച്ചത്. യാത്രക്കാർക്ക് ബോർഡിങ് പാസ് നൽകാനാവാത്തതിനെത്തുടർന്ന് ലോകമെന്പാടുമുള്ള വിമാനത്താവളങ്ങളിൽ യാത്രക്കാർ കുടുങ്ങുകയായിരുന്നു. രാജ്യാന്തര ഐടി സേവനദാതാക്കളായ സിത യാണ് എയർ ഇന്ത്യക്ക് സാങ്കേതിക സഹായം നൽകുന്നത്. കഴിഞ്ഞ വർഷം ജൂണിലും സെർവർ തകരാർ മൂലം എയർ ഇന്ത്യ സർവ്വീസുകൾ തടസ്സപ്പെട്ടിരുന്നു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒമാനിൽ നിന്ന് സൗദിയിലെ ‘ഊട്ടി’യിലേക്ക് ‘സലാം എയർ’ സർവിസിന് തുടക്കം
പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന് സൗദി അറേബ്യയുടെ പരമോന്നത ബഹുമതി