ഒരു മൃതദേഹം നാട്ടിലെത്തിക്കാന്‍ ഒന്നര ലക്ഷം രൂപ; കോണ്‍സുലേറ്റ് ആവശ്യപ്പെട്ടാലും സൗജന്യമില്ലെന്ന് എയര്‍ ഇന്ത്യ

Published : Sep 28, 2018, 01:49 AM IST
ഒരു മൃതദേഹം നാട്ടിലെത്തിക്കാന്‍ ഒന്നര ലക്ഷം രൂപ; കോണ്‍സുലേറ്റ് ആവശ്യപ്പെട്ടാലും സൗജന്യമില്ലെന്ന് എയര്‍ ഇന്ത്യ

Synopsis

ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടാലും സൗജന്യമായി മൃതദേഹം നാട്ടിലേക്ക് അയക്കില്ലെന്ന് എയര്‍ ഇന്ത്യ. ഫ്രീഓഫ് കോസ്റ്റ് സംവിധാനം ഒഴിവാക്കിയത് മലയാളികൾ അടക്കമുള്ളവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തടസമാകും.

ദുബായ്: ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടാലും സൗജന്യമായി മൃതദേഹം നാട്ടിലേക്ക് അയക്കില്ലെന്ന് എയര്‍ ഇന്ത്യ. ഫ്രീഓഫ് കോസ്റ്റ് സംവിധാനം ഒഴിവാക്കിയത് മലയാളികൾ അടക്കമുള്ളവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തടസമാകും.ഗള്‍ഫില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരില്‍ അമ്പത്തിയഞ്ചു ശതമാനവും സാധാരണ തൊഴിലാളികളാണ്. എണ്ണൂറുമുതല്‍ ആയിരത്തിയഞ്ഞൂറ് ദിര്‍ഹം ശമ്പള്തതിനാണ് ഇക്കൂട്ടര്‍ ജോലിചെയ്യുന്നത്. 

മരിച്ച വ്യക്തിയുടെ സാമ്പത്തിക സാഹചര്യം മോശമാണെന്ന് ബോധ്യമായാല്‍ സാധാരണയായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ഫ്രീ ഓഫ് കോസ്റ്റ് അഥവാ സൗജന്യമായി മൃതദേഹം കയറ്റി വിടണമെന്നാവശ്യപ്പെട്ടുകൊണ്ട് എയര്‍ ഇന്ത്യയ്ക്ക് അപേക്ഷ കൈമാറാറുണ്ട്. ഇനി മുതല്‍ സൗജന്യമായി മൃതദേഹം എടുക്കേണ്ടതില്ലെന്നാണ് എയര്‍ ഇന്ത്യയുടെ നിലപാട്.

പുതുക്കിയ നിരക്ക് പ്രകാരം ഒരു മൃതദേഹത്തിന് ഈടാക്കുന്നത് ഇപ്രകാരമാണ്. ശവപ്പെട്ടിക്ക് 1800 ദിര്‍ഹം, എംബാമിംഗിന് 1100, ആംബുലന്‍സ് വാടക 220, ഡെത്ത് സര്‍ട്ടിഫിക്കേറ്റിന് 65, കാര്‍ഗോയ്ക്ക് 4000 ദിര്‍ഹം. ആകെ കൂടി 7,185 ദിര്‍ഹം മൃതദേഹത്തെ അനുമഗിക്കുന്ന വ്യക്തിയ്ക്കു വേണ്ട വിമാന ടിക്കറ്റ് നീരക്ക് വേറെയും.

അതായത് ഒരാളുടെ മൃതശരീരം നാട്ടിലെത്തിക്കാന്‍ ചെലവ് ഒന്നര ലക്ഷം രൂപ. കേരളമടക്കമുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് എയര്‍ ഇന്ത്യ മൃതദേഹത്തിന് കിലോയ്ക്ക് 30 ദിര്‍ഹം ഈടാക്കുമ്പോള്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പതിനേഴ് ദിര്‍ഹമാണ് വാങ്ങുന്നത്. മൃതദേഹങ്ങളെ പ്രാദേശികതയുടെ പേരിലും വേര്‍തിരിക്കുന്ന എയര്‍ ഇന്ത്യയുടെ നടപടിക്കെതിരെ  പ്രതിഷേധം ശക്തമാവുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നഴ്സ് ആകണമെന്ന ആഗ്രഹം ബാക്കിയായി, പൊലീസ് എത്തുമ്പോൾ അബോധാവസ്ഥയിൽ സുപ്രിയ, ഓസ്ട്രേലിയയിൽ യുവതി കൊല്ലപ്പെട്ടു, ഭർത്താവ് പിടിയിൽ
പ്രവാസികൾക്കും ആശ്വാസം, സൗദിയിൽ ബാങ്ക് സേവന നിരക്കുകൾ വെട്ടിക്കുറച്ചു