രോഗികളായ പ്രവാസികള്‍ക്ക് എയര്‍ഇന്ത്യയുടെ ഇരുട്ടടി; സ്ട്രെച്ചര്‍ ടിക്കറ്റ് നിരക്ക് അഞ്ചിരട്ടി വര്‍ധിപ്പിച്ചു

Web Desk |  
Published : Jul 23, 2018, 12:03 AM ISTUpdated : Oct 02, 2018, 04:18 AM IST
രോഗികളായ പ്രവാസികള്‍ക്ക് എയര്‍ഇന്ത്യയുടെ ഇരുട്ടടി; സ്ട്രെച്ചര്‍ ടിക്കറ്റ് നിരക്ക് അഞ്ചിരട്ടി വര്‍ധിപ്പിച്ചു

Synopsis

ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് ഒരു ടിക്കറ്റിന് 379260 രൂപ

ദുബൈ: ഗള്‍ഫിലെ ചികിത്സാ ചിലവ് താങ്ങാത്തതിനാല്‍ നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് ദേശീയ വിമാനകമ്പനിയായ എയര്‍ഇന്ത്യയുടെ ഇരുട്ടടി. സ്ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്‍റെ നിരക്ക് അഞ്ചിരട്ടിയായി വര്‍ധിപ്പിച്ചാണ് സാധാരണക്കാരായ പ്രവാസികളെ പിഴിയുന്നത്.

ഇക്കണോമിക് ക്ലാസിലെ തന്നെ ഏറ്റവും ഉയര്‍ന്ന ക്ലാസായ വൈ ക്ലാസിലേക്ക് സ്ട്രെച്ചര്‍ ടിക്കറ്റ് മാറ്റിയതോടെ നിരക്ക് വര്‍ധിപ്പിക്കേണ്ടിവന്നതെന്നാണ് അധികൃതരുടെ വിശദീകരണം. നേരത്തെ ഇക്കണോമിക് ക്ലാസിലെ സബ് ക്ലാസായ കെ ക്ലാസിലായിരുന്നു കിടപ്പിലായ രോഗ ികളെ കൊണ്ടു പോകാനുള്ള സ്ട്രെച്ചര്‍ ടിക്കറ്റ് നല്‍കിയിരുന്നത്.

പുതിയ നിരക്കു പ്രകാരംനിലിവില്‍ ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് മൂന്നുലക്ഷത്തി എഴുപത്തി ഒമ്പതിനായിരത്തി ഇരുന്നൂറ്റി അറുപത് രൂപയാണ് ഒരു ടിക്കറ്റിന് ഈടാക്കുന്നത്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്ന ഈമാസം ഇരുപതിനു മുമ്പ് ഒരു സ്ട്രെക്ച്ചര്‍ ടിക്കറ്റിന് തൊണ്ണൂറായിരമാണ് ഈടാക്കിയിരുന്നത്.

അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കില്‍ അഞ്ചിരട്ടിയും ആഭ്യന്തര ടിക്കറ്റു നിരക്കുകളില്‍ നാലിരട്ടിയും നിരക്ക് വര്‍ധനയുണ്ട്. ടിക്കറ്റ് നിരക്ക് കൂടാതെ അധികമായി നികുതിയും അടക്കേണ്ടിവരും. എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് നിര്‍ണയിക്കുന്ന വകുപ്പിന്‍റെ എജിഎം സുനില്‍ ദബാറെയാണ് സര്‍ക്കുലറില്‍ ഒപ്പുവച്ചിരിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതുവർഷ ദിനത്തിൽ തന്നെ ഡീസൽ വില കുത്തനെ കൂട്ടി, ഒപ്പം പാചക വാതക വിലയും വർധിപ്പിച്ച് സൗദി
റിയാദിലെ താമസസ്ഥലത്ത് മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി