റിയാദിലെ താമസസ്ഥലത്ത് മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി. ബത്ഹയിലെ ഗുറാബി സ്ട്രീറ്റിലുള്ള താമസസ്ഥലത്ത് രണ്ട് ദിവസം മുമ്പാണ് ഹൃദയാഘാതം മൂലം മരിച്ചത്. കുടുംബത്തോടൊപ്പം റിയാദിൽ താമസിക്കുന സാലിഹിന് രണ്ട് കുട്ടികളുണ്ട്. ഷംനയാണ് ഭാര്യ.

റിയാദ്: കഴിഞ്ഞ ദിവസം റിയാദിൽ മരിച്ച കോഴിക്കോട് കോവൂർ സ്വദേശി സാലിഹിെൻറ 45) മൃതദേഹം ഖബറടക്കി. ബത്ഹയിലെ ഗുറാബി സ്ട്രീറ്റിലുള്ള താമസസ്ഥലത്ത് രണ്ട് ദിവസം മുമ്പാണ് ഹൃദയാഘാതം മൂലം മരിച്ചത്. കുടുംബത്തോടൊപ്പം റിയാദിൽ താമസിക്കുന സാലിഹിന് രണ്ട് കുട്ടികളുണ്ട്. ഷംനയാണ് ഭാര്യ. യു.പി.സി എന്ന കമ്പനിയിൽ ജീവനക്കാരനായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഗുറാബി-അൽ അമൽ യൂനിറ്റ് പ്രവർത്തകനായിരുന്നു. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഐ.സി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ നിയമനടപടികൾ വേഗം പൂർത്തിയാക്കി ബുധനാഴ്ച നസീമിലെ ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കി. റിയാദ് എക്സിറ്റ് 15-ലെ അൽ രാജ്ഹി മസ്ജിദിൽ അസർ നമസ്കാരത്തിന് ശേഷം നടന്ന മയ്യിത്ത് നമസ്കാരത്തിലും ശേഷം ഖബറടക്കത്തിലും നിരവധി ഐ.സി.എഫ് സഹപ്രവർത്തകർ, അദ്ദേഹം ജോലി ചെയ്തിരുന്ന യു.പി.സി കമ്പനിയുടെ മാനേജ്‌മെൻറ് പ്രതിനിധികൾ, സഹപ്രവർത്തകർ, ഒമാൻ, ദുബൈ, ജിദ്ദ എന്നിവിടങ്ങളിൽ നിന്നെത്തിയ ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങി വൻ ജനാവലി പങ്കെടുത്തു.