
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറുന്ന പശ്ചാത്തലത്തില്‍ വിമാന കമ്പനികള്‍ തങ്ങളുടെ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുള്ളവര്‍ വിമാനത്താവളങ്ങളിലേക്കുള്ള യാത്രയില്‍ ബുദ്ധിമുട്ടുണ്ടാവാനുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്ന് കമ്പനികള്‍ അറിയിച്ചു.
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെത്താനുള്ള യാത്രക്കാര്‍ക്കാണ് അറിയിപ്പ്. എയര്‍ ഇന്ത്യക്ക് പുറമെ ജെറ്റ് എയര്‍വേയ്സ്, ഇന്റിഗോ, വിസ്താര എന്നീ വിമാന കമ്പനികളാണ് സോഷ്യല്‍ മീഡിയ വഴി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam