
ഇറ്റലി: ബസുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകുന്നത് പോലെ വൈകാതെ വിമാനങ്ങളിലും നിന്ന് യാത്ര ചെയ്യാന്‍ സാധിച്ചേക്കും. ഇറ്റാലിയന്‍ ഏവിയേഷന്‍ ഇന്റീരിയര്‍ കമ്പനിയായ 'ഏവിയോണ്‍ ഇന്റീരിയേഴ്സ്' ആണ് ഇതിനാവശ്യമായ 'സ്കൈ റൈഡര്‍' സീറ്റുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
വിമാനങ്ങളിലെ ഇക്കോണമി ക്ലാസിനും ശേഷം വരുകാലങ്ങളില്‍ ഒരു അള്‍ട്രാ ബേസിക് ഇക്കോണമി ക്ലാസ് കൂടി വരുമെന്നാണ് കമ്പനിയുടെ അവകാശവാദം. സാഡില്‍ സീറ്റുകള്‍ എന്നുകൂടി അറിയപ്പെടുന്ന ഇത്തരം സീറ്റുകള്‍ 2010ലാണ് കമ്പനി ആദ്യമായി അവതരിപ്പിച്ചത്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ പേരെ വിമാനങ്ങളില്‍ കൊണ്ടുപാകാന്‍ കമ്പനികളെ സഹായാക്കാനാണ് ഇത്തരമൊരു സംവിധാനം ആവിഷ്കരിച്ചത്.
രൂപകല്‍പന പൂര്‍ത്തിയായെങ്കിലും ഇതുവരെ വിമാനക്കമ്പനികളൊന്നും ഇത്തരം സീറ്റുകള്‍ വാങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബജറ്റ് എയര്‍ലൈനായ റയാന്‍ എയര്‍ പോലുള്ള ചില കമ്പനികള്‍ ഇവ തങ്ങളുടെ വിമാനങ്ങളില്‍ സജ്ജീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. അടുത്തിടെ പരിഷ്കരിച്ച് പുറത്തിറക്കിയ ഈ പുത്തന്‍ സീറ്റുകളുടെ ആദ്യ ബാച്ച് വില്‍പനയ്ക്ക് തയ്യാറാവുകയാണ്. 23 ഇഞ്ചാണ് ഇവയുടെ ലെഗ് സ്പേസ്. സാധാരണ ഇക്കണോമി സീറ്റുകളെക്കാള്‍ ഏഴ് ഇഞ്ച് കുറവാണിത്. ബാഗോ ജാക്കറ്റോ തൂക്കിയിടാനുള്ള ഒരു ഹുക്കും ലഗേജ് വെയ്ക്കാനുള്ള ചെറിയൊരു സ്ഥലവും സീറ്റിനൊപ്പമുണ്ടാകും.
സാമൂഹിക മാധ്യമങ്ങളില്‍ നിരവധിപ്പേരാണ് പുതിയ സംവിധാനത്തെ വിമര്‍ശിച്ചും പരിഹസിച്ചും രംഗത്തെത്തിയത്. സുരക്ഷ കണക്കിലെടുക്കാതെയാണ് ഇവ രൂപകല്‍പന ചെയ്തിരിക്കുന്നതെന്നാണ് വിമര്‍ശനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam