സര്‍വ്വീസ് പുനരാരംഭിക്കാന്‍ ഒമാനിലെ വിമാനത്താവളങ്ങള്‍ സജ്ജമെന്ന് ഗതാഗത മന്ത്രി

By Web TeamFirst Published Jun 11, 2020, 3:47 PM IST
Highlights

രാജ്യത്തെ വിമാനത്താവളങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുവാനുള്ള  അംഗീകാരത്തിനായി ഒമാന്‍ സുപ്രീം കമ്മിറ്റി മുന്‍പാകെ നിര്‍ദ്ദേശങ്ങള്‍  സമര്‍പ്പിച്ചതായി മന്ത്രി അഹമ്മദ് അല്‍ ഫുടൈസി പറഞ്ഞു.

മസ്കറ്റ്: സര്‍വീസ് പുനരാരംഭിക്കാന്‍ ഒമാനിലെ വിമാനത്താവളങ്ങള്‍ തയ്യാറാണെന്ന് ഒമാന്‍  ഗതാഗത മന്ത്രി ഡോക്ടര്‍ അഹമ്മദ് അല്‍ ഫുടൈസി. കൊവിഡിനെതിരായ എല്ലാ പെരുമാറ്റച്ചട്ടങ്ങളും പാലിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒമാനിലുള്ള എല്ലാ വിമാനത്താവളങ്ങളും  സജ്ജമായിക്കഴിഞ്ഞുവെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

രാജ്യത്തെ വിമാനത്താവളങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുവാനുള്ള  അംഗീകാരത്തിനായി ഒമാന്‍ സുപ്രീം കമ്മിറ്റി മുന്‍പാകെ നിര്‍ദ്ദേശങ്ങള്‍  സമര്‍പ്പിച്ചതായി മന്ത്രി അഹമ്മദ് അല്‍ ഫുടൈസി പറഞ്ഞു. എന്നാല്‍ തുറന്നു പ്രവര്‍ത്തിക്കുന്ന തീയതി മന്ത്രി വെളിപ്പെടുത്തിയിട്ടില്ല. 

പ്രവാസി മടക്കം തുടരുന്നു; മസ്കറ്റ് കെഎംസിസിയുടെ മൂന്നാമത്തെ ചാര്‍ട്ടര്‍ വിമാനം സംസ്ഥാനത്തേക്ക്


 

click me!