മൂന്ന് മിനിറ്റില്‍ കൊവിഡ് പരിശോധനാ ഫലമറിയാം; നൂതന സൗകര്യം അജ്മാനില്‍

By Web TeamFirst Published Aug 20, 2020, 4:50 PM IST
Highlights

പരിശോധനാ നിരക്ക് 50 ദിര്‍ഹമാണ്. 20 സ്‌ക്രീനിങ് ബൂത്തുകളുള്ള കേന്ദ്രത്തില്‍ പ്രതിദിനം 6,000 മുതല്‍ 8,000 വരെ ആളുകളെ പരിശോധിക്കാനുള്ള സൗകര്യമുണ്ട്.  

അജ്മാന്‍: മൂന്ന് മിനിറ്റിനകം കൊവിഡ് പരിശോധനാ ഫലം ലഭിക്കുന്ന കേന്ദ്രം അജ്മാനില്‍ ആരംഭിച്ചു. തമോഹ് ഹെല്‍ത്ത് കെയര്‍ സ്ഥാപിച്ച കൊവിഡ് വൈറസ് ലേസര്‍ സ്‌ക്രീനിങ് സെന്റര്‍ അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയാണ് ഉദ്ഘാടനം ചെയ്തത്. 

പരിശോധനാ നിരക്ക് 50 ദിര്‍ഹമാണ്. 20 സ്‌ക്രീനിങ് ബൂത്തുകളുള്ള കേന്ദ്രത്തില്‍ പ്രതിദിനം 6,000 മുതല്‍ 8,000 വരെ ആളുകളെ പരിശോധിക്കാനുള്ള സൗകര്യമുണ്ട്.  വിപുലമായ കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ യുഎഇ നേതൃത്വം പരമാവധി ശ്രമങ്ങള്‍ നടത്തുമെന്നും രാജ്യത്തെ എല്ലാ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ലേസര്‍ സ്‌ക്രീനിങിന് വിധേയനായി ഉദ്ഘാടനം നിര്‍വ്വഹിച്ച കിരീടാവകാശി പറഞ്ഞു.


 

click me!