അജ്മാൻ രാജകുടുംബാം​ഗം ശൈഖ് സഈദ് ബിൻ റാശിദ് അൽ നുഐമി അന്തരിച്ചു, 3 ദിവസം ദുഃഖാചരണം

Published : Feb 28, 2025, 10:38 AM IST
അജ്മാൻ രാജകുടുംബാം​ഗം ശൈഖ് സഈദ് ബിൻ റാശിദ് അൽ നുഐമി അന്തരിച്ചു, 3 ദിവസം ദുഃഖാചരണം

Synopsis

റോയൽ കോർട്ട് ഔദ്യോ​ഗിക ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്

അജ്മാൻ: അജ്മാനിലെ രാജകുടുംബാം​ഗമായ ശൈഖ് സഈദ് ബിൻ റാശിദ് അൽ നുഐമി അന്തരിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് വിയോ​ഗം. വ്യാഴാഴ്ച അജ്മാനിലെ ശൈഖ് സായിദ് പള്ളിയിൽ മയ്യിത്ത് നമസ്കാരം നടന്നു. ശേഷം അജ്മാൻ ജറഫിലെ ഖബർസ്ഥാനിൽ അടക്കം ചെയ്തു. റോയൽ കോർട്ട് ഔദ്യോ​ഗിക ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ മുതൽ മൂന്ന് ദിവസത്തേക്ക് എമിറേറ്റിൽ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ സ്ഥാപനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും പതാകകൾ പകുതി താഴ്ത്തി കെട്ടിയിരിക്കുകയാണ്. 

read more: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം കേരളത്തിലേക്ക്

സുപ്രീം കൗൺസിൽ അം​ഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി അനുശോചനം രേഖപ്പെടുത്തി. വിവിധ ഭരണാധികാരികളും പ്രാദേശിക, ഫെഡറൽ വകുപ്പിലെ മുതിർന്ന ഉദ്യോ​ഗസ്ഥർ, രാജ്യത്തെ പ്രമുഖർ തുടങ്ങി നിലവധി പേരും വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ
നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കെ സന്ദർശക വിസയിൽ സൗദിയിലെത്തിയ മലയാളി വീട്ടമ്മ മരിച്ചു