
അജ്മാന്‍: യുഎഇയുടെ 49-ാം ദേശീയ ദിനത്തോടനുബന്ധിച്ച് 49 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് അജ്മാന്‍ ഭരണാധികാരി. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയാണ് ശിക്ഷാ കാലയളവില്‍ നല്ല പെരുമാറ്റം പ്രകടിപ്പിച്ചവരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.
തടവുകാര്‍ക്ക് പുതിയ ഒരു ജീവിതം തുടങ്ങാനും കുടുംബത്തിന്റെ ദുഃഖം ലഘൂകരിക്കാനും ശൈഖ് ഹുമൈദിന്റെ ഉത്തരവിലൂടെ സാധിക്കും. ഇവരുടെ മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് അജ്മാന്‍ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ അല്‍ നുഐമി പറഞ്ഞു.
അതേസമയം ദേശീയ ദിനത്തോടനുബന്ധിച്ച് 628 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഉത്തരവിട്ടിരുന്നു. ഇവരുടെ സാമ്പത്തിക ബാധ്യതകളും പിഴകളും ഒഴിവാക്കി നല്‍കും. തടവുകാര്‍ക്ക് പുതിയ ജീവിതം തുടങ്ങാനും അവരുടെ ബന്ധുക്കള്‍ക്ക് ആശ്വാസമേകാനും ലക്ഷ്യമിട്ടാണ് ശൈഖ് ഖലീഫയുടെ തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam