ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Published : Nov 26, 2020, 03:49 PM IST
ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Synopsis

 രണ്ടു വർഷം മുമ്പ്​ അവധി കഴിഞ്ഞെത്തിയ മനോഹരൻ നാട്ടിൽ പോകുന്നതിനുള്ള ഒരുക്കത്തിനിടയിലാണ്​ മരണം സംഭവിച്ചത്. 

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ച കൊല്ലം കുണ്ടറ സ്വദേശി മനോഹരന്റെ (51) മൃതദേഹം നാട്ടിലെത്തിച്ചു. റിയാദ് കേളി കലാസാംസ്കാരിക വേദി  ജീവകാരുണ്യ വിഭാഗമാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. 

15 വർഷമായി സുലൈ എക്സിറ്റ് 18ലെ ഒരു നിർമാണ കമ്പനിയിൽ ക്രെയിൻ ഓപ്പറേറ്റർ ആയി ജോലി ചെയ്തു വരികയായിരുന്നു മനോഹരന്‍. രണ്ടു വർഷം മുമ്പ്​ അവധി കഴിഞ്ഞെത്തിയ മനോഹരൻ നാട്ടിൽ പോകുന്നതിനുള്ള ഒരുക്കത്തിനിടയിലാണ്​ മരണം സംഭവിച്ചത്. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മനോഹരൻ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുഎസ് സൈനിക നീക്കം അടുത്തോ? തങ്ങളുടെ പൗരന്മാരോട് ഉടൻ ഇറാൻ വിടാൻ നിർദേശം നൽകി സെർബിയയും സ്വീഡനും
സൗദിയിൽ നിർമ്മാണ വിസ്മയമായി തബൂക്ക് മസ്ജിദ്, കാലത്തെ അതിശയിപ്പിക്കുന്ന വാസ്തുവിദ്യാ മികവ്