
ദുബായ്: മൂന്നു മാസം നീണ്ടുനില്‍ക്കുന്ന വിന്റര്‍ പ്രമോഷൻ വിന്റർ ഡ്രീംസുമായി റിട്ടെയില്‍ വിപണന രംഗത്തെ മുന്‍നിര ബ്രാന്‍ഡായ അല്‍ മദീന ഗ്രൂപ്പ്. ഉപഭോക്താക്കൾ ഓരോ 50 ദിര്‍ഹമിന്റെ പര്‍ച്ചേസിനൊപ്പവും ലഭ്യമാകുന്ന ഓരോ റാഫിള്‍ കൂപ്പണുകളില്‍ നിന്ന് വിജയികളെ തിരഞ്ഞെടുത്താണ് സമ്മാനം നൽകുക. ഡിസംബര്‍ 31 വരെ നീളുന്ന പ്രമോഷന്‍ അല്‍ മദീന ഗ്രൂപ്പിന്റെ ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകളിലാണ് നടക്കുന്നതെന്ന് ഗ്രൂപ്പ് ഓപറേഷൻ മാനേജർ മുഹമ്മദ് അലി പറഞ്ഞു.
ആറ് ബിഎംഡബ്ല്യൂ എക്‌സ് ടു കാറുകള്‍, ഒരു കിലോ ഗ്രാം സ്വര്‍ണം, ഒരു വര്‍ഷത്തെ ഷോപ്പിങ് വൗച്ചര്‍, ഒരു വര്‍ഷത്തെ അപാര്‍ട്ട്‌മെന്റ് വാടക, ഒരു വര്‍ഷത്തെ സ്‌കൂള്‍ ഫീസ്, ടൂര്‍ പാക്കേജ് തുടങ്ങിയ ആകര്‍ഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. പ്രമോഷന്‍ കാലയളവില്‍ ഓരോ 15 ദിവസം കൂടുമ്പോഴും വിജയികളെ തിരഞ്ഞെടുക്കുന്ന നറുക്കെടുപ്പ് അരങ്ങേറുമെന്നും അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam