അൽ മുക്താദിർ ദുബായ് അൽ ഖുസൈസ് ഷോറൂം ഉദ്ഘാടനം ചെയ്തു

Published : Feb 02, 2024, 10:24 AM IST
അൽ മുക്താദിർ ദുബായ് അൽ ഖുസൈസ് ഷോറൂം ഉദ്ഘാടനം ചെയ്തു

Synopsis

ഉദ്ഘാടന ഓഫറായി എല്ലാ ആഭരണങ്ങളും 0% പണിക്കൂലിയിൽ ഫെബ്രുവരി 6 വരെ അൽ മുക്താദിറിന്റെ എല്ലാ ഷോറൂമുകളിലും ലഭിക്കും.

അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിന്റെ 30-ാം ഷോറൂം, മുക്താദിർ ജ്വല്ലറി ട്രേഡിംഗ് കമ്പനി LLC-യും ഗഫാർ ഗോൾഡ് ആന്റ് പ്രീഷ്യസ് മെറ്റൽ പ്രോഡക്ട്സ് മാനുഫാക്ച്ചറിംഗ് കമ്പനി LLC-യും ദുബായിൽ അൽ ഖുസൈസ് 2-വിൽ തുറക്കുന്നു.

ഉദ്ഘാടന ഓഫറായി എല്ലാ ആഭരണങ്ങളും 0% പണിക്കൂലിയിൽ ഫെബ്രുവരി 6 വരെ അൽ മുക്താദിറിന്റെ എല്ലാ ഷോറൂമുകളിലും ലഭിക്കും. ഏറ്റവും നവീന അറബിക് ആന്റ് കേരള ഫ്യൂഷൻ, അൺകട്ട് ഡയമണ്ട്, ടർക്കിഷ്, കൊൽക്കത്ത, ഡെയിലി വെയർ, ബേബി ഐറ്റംസ് തുടങ്ങി എല്ലാ ഡിസൈനിലുള്ള ആഭരണങ്ങളും എല്ലാ ജ്വല്ലറികളിലും പണിക്കൂലിയില്ലാതെ വാങ്ങാം.

അൽ മുക്താദിറിന്റെ ഏറ്റവും പുതിയ ഉൽപ്പന്നമായ മറിയം എലൈറ്റ് വെഡ്ഡിംഗ് കളക്ഷൻസ്, കൂടാതെ അൽ ഫത്ഹ് ഗോൾഡ് കോയിൻ എന്നിവയും ലഭിക്കുന്നു. കൂടാതെ ഭാഗ്യവധുവിന് സ്വർണ്ണാഭരണം സമ്മാനം. 40 ഗ്രാമിന് മുകളിലുള്ള പർച്ചേസിന് നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളെ തിരഞ്ഞെടുക്കുന്നു. 

ഒന്നാം സമ്മാനം വാങ്ങുന്ന വിവാഹാഭരണത്തിന്റെ അതേ തൂക്കത്തിലുള്ള സ്വർണ്ണം(100%) സമ്മാനമായി നൽകുന്നു. രണ്ടാം സമ്മാനം വാങ്ങുന്ന വിവാഹാഭരണത്തിന്റെ അതേ തൂക്കത്തിലുള്ള പകുതി സ്വർണ്ണം(50%) സമ്മാനമായി നൽകുന്നു. വാങ്ങുന്ന വിവാഹാഭരണത്തിന്റെ അതേ തൂക്കത്തിലുള്ള 25% സ്വർണ്ണം മൂന്നാം സമ്മാനമായി നൽകുന്നു.

അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിന് ഇന്ത്യയിലും വിദേശത്തുമായി 31 ഷോറൂമുകളാണുള്ളത്. 2024ൽ ഇന്ത്യയിലും വിദേശത്തുമായി പുതിയ 20 ഷോറൂമുകൾ ആരംഭിക്കുമെന്ന് അൽ മുക്താദിർ ജ്വല്ലറി ഫൗണ്ടർ ചെയർമാൻ & സി.ഇ.ഒ മുഹമ്മദ് മൻസൂർ അബ്ദുൽ സലാം അറിയിച്ചു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ