കൊവിഡ് പ്രതിസന്ധിയില്‍ ഒമാനിലെ പ്രവാസികള്‍ക്ക് ആശ്വാസവുമായി അല്‍റഫ ആശുപത്രി

By Web TeamFirst Published Jun 26, 2021, 9:20 AM IST
Highlights

ഒമാനില്‍ കൊവിഡ് വ്യാപനം രൂക്ഷമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രോഗബാധിതര്‍ക്ക് വിപുലമായ സേവനങ്ങള്‍ ഒമാന്‍ അല്‍റഫ ഹോസ്പിറ്റല്‍ നടപ്പിലാക്കുന്നു.

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് വ്യാപനം രൂക്ഷമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രോഗബാധിതര്‍ക്ക് വിപുലമായ സേവനങ്ങള്‍ ഒമാന്‍ അല്‍റഫ ഹോസ്പിറ്റല്‍ നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്റര്‍ സേവനം ആരംഭിച്ചു കഴിഞ്ഞു.

ഹോം ക്വാറന്റീനിലുള്ളവര്‍ക്ക് ഉള്‍പ്പെടെ ആവശ്യമായ ഏത് നിര്‍ദ്ദേശങ്ങള്‍ക്കും സംശയനിവൃത്തിക്കും ഈ കോള്‍ സെന്ററുമായി ബന്ധപ്പെടുവാന്‍ കഴിയും. ഇതിന് പുറമെ ഹോം ക്വാറന്റീനിലുള്ളവര്‍ക്ക് വിദഗ്ദ്ധ ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും നേതൃത്വത്തില്‍ വീട്ടിലെത്തി ചികിത്സ നല്‍കുവാനുള്ള സൗകര്യങ്ങളും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വരുന്നവര്‍ക്ക് അതിനാവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

കൂടാതെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രസവം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് നാട്ടില്‍ പോകുവാന്‍ സാധിക്കാതെ വരുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും ഒമാന്‍ അല്‍റഫ ഹോസ്പിറ്റല്‍ അധികൃതര്‍  അറിയിച്ചു.

കോള്‍ സെന്റര്‍ നമ്പര്‍: മസ്‌കറ്റ് : 90123060 / സൊഹാര്‍: 71598828  / ഇബ്രി : 90647262

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!