ഖത്തറില്‍ ഞായറാഴ്ച മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം

By Web TeamFirst Published Apr 2, 2021, 1:29 PM IST
Highlights

ഞായറാഴ്ച മുതല്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ വഴിയാണ് പഠനമെങ്കിലും അധ്യാപകര്‍ സ്‌കൂളുകളില്‍ ഹാജരാകണം. നേരത്തെ നിശ്ചയിച്ചത് പോലെ തന്നെ ഫൈനല്‍ പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ നേരിട്ടെത്തണം.

ദോഹ: ഖത്തറില്‍ ഞായറാഴ്ച മുതല്‍ എല്ലാ സ്‌കൂളുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം. കൊവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യ മന്ത്രാലയവുമായി കൂടിയാലോചിച്ചാണ് തീരുമാനമെന്നും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ കൂടി പരിഗണിച്ചാണിതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

ഞായറാഴ്ച മുതല്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ വഴിയാണ് പഠനമെങ്കിലും അധ്യാപകര്‍ സ്‌കൂളുകളില്‍ ഹാജരാകണം.ഓണ്‍ലൈന്‍ പഠനം ആണെങ്കിലും വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില രേഖപ്പെടുത്തും. നേരത്തെ നിശ്ചയിച്ചത് പോലെ തന്നെ ഫൈനല്‍ പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ നേരിട്ടെത്തണം. സുരക്ഷാ നടപടികളും ഒരുക്കങ്ങളും ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും. കൊവിഡ് വ്യാപനത്തിന്റെ ആരംഭത്തിലും ഖത്തറിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം മാത്രമാക്കിയിരുന്നു. 

click me!