സന്ദര്‍ശക വിസയില്‍ കുവൈത്തില്‍ കഴിയുന്നവര്‍ നവംബര്‍ 30ന് മുമ്പ് രാജ്യം വിടണമെന്ന് നിര്‍ദേശം

Published : Nov 09, 2020, 10:58 PM IST
സന്ദര്‍ശക വിസയില്‍ കുവൈത്തില്‍ കഴിയുന്നവര്‍ നവംബര്‍ 30ന് മുമ്പ് രാജ്യം വിടണമെന്ന് നിര്‍ദേശം

Synopsis

കൊവിഡ് പശ്ചാത്തലത്തില്‍ സന്ദര്‍ശക വിസയിലെത്തി കുടുങ്ങിയവര്‍ക്കായി താമസാനുമതി നവംബര്‍ 30 വരെ നീട്ടിനല്കിയിരുന്നു. ഈ കാലയളവില്‍ റെഗുലവര്‍ വിസകളിലേക്ക് താമസരേഖ മാറ്റുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. 

കുവൈത്ത് സിറ്റി: സന്ദര്‍ശക വിസയില്‍ കുവൈത്തിൽ വന്നവര്‍ നവംബര്‍ 30ന് മുന്‍പ് രാജ്യം വിടണമെന്ന് നിര്‍ദേശം. കുവൈത്ത് ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. കാലാവധി കഴിഞ്ഞ എല്ലാ തരത്തിലുമുള്ള സന്ദര്‍ശക വിസകള്‍ക്ക് ഇത് ബാധകമാണ്.

കൊവിഡ് പശ്ചാത്തലത്തില്‍ സന്ദര്‍ശക വിസയിലെത്തി കുടുങ്ങിയവര്‍ക്കായി താമസാനുമതി നവംബര്‍ 30 വരെ നീട്ടിനല്കിയിരുന്നു. ഈ കാലയളവില്‍ റെഗുലവര്‍ വിസകളിലേക്ക് താമസരേഖ മാറ്റുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഉപയോഗിക്കാതെ സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞ് നവംബര്‍ 30ന് ശേഷവും രാജ്യത്ത് താമസിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ