കുവൈത്തിൽ യുവാക്കൾ തമ്മിൽ സംഘർഷം, രണ്ട് പേർക്ക് കുത്തേറ്റു.  ആക്രമണത്തിൽ പരിക്കേറ്റ രണ്ട് പേരെയും അൽ-ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്താണ് സംഘർഷത്തിന് കാരണമായതെന്നോ എന്തിനെച്ചൊല്ലിയാണ് തർക്കം ഉണ്ടായതെന്നോ വ്യക്തമല്ല.

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-ഓയൂൻ ഏരിയയിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു. ആക്രമണത്തിൽ പരിക്കേറ്റ രണ്ട് പേരെയും അൽ-ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൽ-ഓയൂനിൽ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് സംഘർഷം നടക്കുന്നുവെന്ന വിവരം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിലാണ് ആദ്യം ലഭിച്ചത്. ഉടൻ തന്നെ അൽ-ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റിൽ നിന്നുള്ള പട്രോളിംഗ് സംഘം സ്ഥലത്തെത്തി. സംഭവസ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥർ പരിക്കേറ്റ 28 വയസ്സുകാരനായ ഒരു കുവൈത്ത് പൗരനെ കണ്ടെത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇയാളുടെ വലത് കൈയ്ക്ക് ഗുരുതരമായി മുറിവേറ്റിരുന്നു. ഉടൻ തന്നെ ആംബുലൻസ് മാർഗ്ഗം ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. സംഘർഷത്തിന് തുടക്കമിട്ടുവെന്ന് സംശയിക്കുന്ന രണ്ടാമത്തെ യുവാവിനും (28 വയസ്സ്) പരിക്കേറ്റിരുന്നു. ഇയാളെ പോലീസ് കാവലിൽ തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്താണ് സംഘർഷത്തിന് കാരണമായതെന്നോ എന്തിനെച്ചൊല്ലിയാണ് തർക്കം ഉണ്ടായതെന്നോ വ്യക്തമല്ല. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളുടെ ആരോഗ്യനില മെച്ചപ്പെട്ടാലുടൻ കൂടുതൽ ചോദ്യം ചെയ്യലുകൾ നടക്കുമെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.