എല്ലാ സർക്കാർ സേവനങ്ങളും ആറ് മാസത്തിനകം 'സഹേൽ' ആപ്പിലേക്ക്; നിർണായക നീക്കവുമായി കുവൈത്ത്

Published : Sep 29, 2026, 03:42 PM IST
kuwait sea

Synopsis

കുവൈത്തിലെ മുഴുവൻ സർക്കാർ സേവനങ്ങളും ആറ് മാസത്തിനകം 'സഹേൽ' ആപ്പിലേക്ക് മാറ്റാൻ നിർദ്ദേശം നൽകി. കടലാസ് രഹിത ഭരണസംവിധാനത്തിലേക്ക് മാറുന്നതിന്റെയും ഡിജിറ്റൽ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായാണ് ഈ തീരുമാനം. ഇതോടെ ഉപയോക്താക്കൾക്ക് ഓഫീസുകളിൽ പോകാതെ തന്നെ വേഗത്തിൽ സേവനങ്ങൾ ലഭ്യമാകും.

കുവൈത്ത് സിറ്റി: കുവൈത്തിൽ എല്ലാ സർക്കാർ സേവനങ്ങളും ആറ് മാസത്തിനകം 'സഹേൽ' ആപ്പിലേക്ക് മാറ്റാൻ നിർദ്ദേശം. പൗരന്മാർക്കും പ്രവാസികൾക്കും സർക്കാർ ഓഫീസുകളിൽ നേരിട്ടെത്താതെയും ക്യൂ നിൽക്കാതെയും സേവനങ്ങൾ ലഭ്യമാക്കുന്ന ഏകീകൃത സർക്കാർ ആപ്ലിക്കേഷനാണ് 'സഹേൽ'. ഇത് വൻ വിജയമായതിനെ തുടർന്നാണ് നിർദ്ദേശം. എല്ലാ സർക്കാർ ഏജൻസികളും തങ്ങളുടെ ഡിജിറ്റൽ സേവനങ്ങൾ ആറു മാസത്തിനുള്ളിൽ ആപ്പിലേക്ക് മാറ്റണം. ഡിജിറ്റൽ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെയും കടലാസ് രഹിത ഭരണസംവിധാനത്തിലേക്ക് മാറുന്നതിന്റെയും ഭാഗമായാണ് ഈ നിർണായക തീരുമാനം.

വിവിധ സർക്കാർ വകുപ്പുകളിലെ സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്നതിലൂടെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനും, വകുപ്പുകൾ തമ്മിലുള്ള ഇലക്ട്രോണിക് ബന്ധം ഉറപ്പാക്കാനും, സർക്കാർ ചെലവുകൾ ഗണ്യമായി കുറയ്ക്കാനും ഇതിലൂടെ സാധിക്കും. ഇടപാടുകാർ നേരിട്ട് ഓഫീസുകളിൽ എത്തുന്നത് ഒഴിവാക്കി വേഗതയേറിയതും കാര്യക്ഷമവുമായ ഡിജിറ്റൽ ഗവേണൻസ് മാതൃകയിലേക്ക് മാറുക എന്നതാണ് പ്രധാന ലക്ഷ്യം.

മന്ത്രാലയങ്ങളിലും വിവിധ സർക്കാർ സ്ഥാപനങ്ങളിലും നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും സഹായിച്ച 'സഹേൽ' ആപ്പിന്റെ വിജയം 'കുവൈത്ത് വിഷൻ 2035' പദ്ധതിയുടെ ലക്ഷ്യങ്ങളുമായി പൂർണമായും ഒത്തുപോകുന്നതാണ്. പുതിയ നിർദ്ദേശം പ്രാബല്യത്തിൽ വരുന്നതോടെ വരും മാസങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ 'സഹേൽ' ആപ്പിൽ ലഭ്യമാകും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിനോദത്തിന്‍റെ അപൂർവ വിരുന്നൊരുക്കാൻ റിയാദ് സീസൺ; ഏഴാം പതിപ്പ് ഒക്ടോബർ 21 മുതൽ
യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായി പുതിയ ടെൻഡർ; പ്രവാസികൾ അറിയേണ്ട പ്രധാന വിവരങ്ങൾ