സുരക്ഷ ശക്തമാക്കി കുവൈത്ത് പൊലീസ്; വ്യാപക പരിശോധനയിൽ നൂറിലധികം പേർ പിടിയിൽ

Published : Sep 29, 2026, 12:24 PM IST
inspections in kuwait

Synopsis

കുവൈത്ത് സിറ്റിയിൽ പൊലീസിന്റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ വ്യാപക പരിശോധന നടന്നു. ഇഖാമ ലംഘകർ, പിടികിട്ടാപ്പുള്ളികൾ, അനധികൃത കച്ചവടക്കാർ തുടങ്ങി നൂറുകണക്കിന് ആളുകളാണ് ഈ കാമ്പയിനിൽ പിടിയിലായത്. കൂടാതെ നിരവധി ട്രാഫിക് നിയമലംഘനങ്ങളും അധികൃതർ കണ്ടെത്തി.

കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാപക പരിശോധന നടത്തി പൊലീസ്. ക്യാപിറ്റൽ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്‍റെ നേതൃത്വത്തിൽ കുവൈത്ത് മുനിസിപ്പാലിറ്റിയും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനും ചേർന്നാണ് രാജ്യത്ത് വിപുലമായ പരിശോധന നടത്തിയത്. നിരോധിത പ്രവർത്തനങ്ങൾ തടയുന്നതിനും നിയമലംഘകരെ പിടികൂടുന്നതിനുമായി നടത്തിയ കാമ്പയിനിൽ നൂറുകണക്കിന് ആളുകളാണ് വിവിധ കുറ്റങ്ങൾക്ക് പിടിയിലായത്.

ക്രിമിനൽ കേസുകളിൽ തിരയുന്ന 19 പേർ, സാമ്പത്തിക ബാധ്യത വരുത്തിവച്ച 4 പേർ, ഒളിവിൽ പോയതായി കേസ് രജിസ്റ്റർ ചെയ്ത 72 പേർ എന്നിവരും അറസ്റ്റിലായി. ഇഖാമ നിയമം ലംഘിച്ച 53 പേരും സ്വതന്ത്ര തൊഴിലാളികളായി ജോലി ചെയ്തിരുന്ന 16 പേരും പിടിയിലായിട്ടുണ്ട്. വ്യാജരേഖ ചമച്ച കേസിൽ ഒരാളും, മദ്യവുമായി 3 പേരും, വഴിയോര കച്ചവടം നടത്തിയ ഒരാളും പിടിയിലായി. ഫൈലാക്കാ ദ്വീപിൽ വേട്ടയാടാൻ ഉപയോഗിക്കുന്ന 4 തോക്കുകളുമായി 7 പേരെ കസ്റ്റഡിയിലെടുത്തു. കൂടാതെ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വാഹനങ്ങളിൽ മത്സ്യം എത്തിച്ച് വിൽപ്പന നടത്തിയ 11 പേരും അറസ്റ്റിലായി.

പരിശോധനയുടെ ഭാഗമായി 14 സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുകയും 432 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 46 വാഹനങ്ങൾ നീക്കം ചെയ്തതിനൊപ്പം, അനധികൃതമായി പ്രവർത്തിച്ച പുരുഷന്മാരുടെ സലൂൺ മുനിസിപ്പാലിറ്റിയുമായി ചേർന്ന് അധികൃതർ അടപ്പിച്ചു. റെയ്ഡിൽ പിടിച്ചെടുത്ത സാധനങ്ങളും പ്രതികളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎഇയിൽ കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യത; കാലാവസ്ഥ മുന്നറിയിപ്പ്
ജിദ്ദ വിമാനത്താവളത്തിൽ പുതിയ മാറ്റം; ടെർമിനൽ 4 പ്രവർത്തനം ആരംഭിച്ചു; കേരള സർവീസുകൾ ഉൾപ്പെടെ പുതിയ ടെർമിനലിലേക്ക്