മസ്കറ്റിൽ അമോണിയം വാതക ചോർച്ച, വിഷ വാതകം ശ്വസിച്ച് അഞ്ച് പേർ ആശുപത്രിയിൽ

Published : Apr 10, 2025, 03:47 PM IST
മസ്കറ്റിൽ അമോണിയം വാതക ചോർച്ച, വിഷ വാതകം ശ്വസിച്ച് അഞ്ച് പേർ ആശുപത്രിയിൽ

Synopsis

മസ്കറ്റിലെ ബൗഷർ വിലായത്തിലുള്ള ​ഗുബ്ര ഏരിയയിലാണ് സംഭവം

മസ്കറ്റ്: ഒമാനിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയിൽ അമോണിയം വാതക ചോർച്ച. സംഭവത്തിൽ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മസ്കറ്റിലെ ബൗഷർ വിലായത്തിലുള്ള ​ഗുബ്ര ഏരിയയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഉദ്യോ​ഗസ്ഥർ എത്തിയാണ് വാതക ചോർച്ച നിയന്ത്രണ വിധേയമാക്കിയത്. വിഷ വാതകം ശ്വസിച്ച് അവശ നിലയിലായ അ‍ഞ്ച് പേരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായും സിവിൽ ഡിഫൻസ് അറിയിച്ചു. ഇവരുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അപകടകരമായ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന സംഘമാണ് അമോണിയം വാതക ചോർച്ച കൈകാര്യം ചെയ്തത്. പരിസരത്തുണ്ടായിരുന്നവരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു.

read more: ദുബൈ കിരീടാവകാശിക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സമ്മാനം, അവിസ്മരണീയ നിമിഷങ്ങളെന്ന് ശൈഖ് ഹംദാൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ
നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കെ സന്ദർശക വിസയിൽ സൗദിയിലെത്തിയ മലയാളി വീട്ടമ്മ മരിച്ചു