മലേഷ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; മലയാളികള്‍ പ്രയോജനപ്പെടുത്തണമെന്ന് നോര്‍ക്ക

By Web TeamFirst Published Sep 20, 2019, 1:18 PM IST
Highlights

യാത്രാരേഖകൾ, പാസ്‍പോർട്ട്, എമർജൻസി സർട്ടിഫിക്കേറ്റ്, വിമാന ടിക്കറ്റ് എമിഗ്രേഷൻ ഓഫീസിൽ ഒടുക്കേണ്ട പിഴതുകയായ 700 മലേഷ്യൽ റിങിറ്റ് എന്നിവയാണ് പൊതുമാപ്പ് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ വേണത്.

ക്വലാലമ്പൂര്‍: അനധികൃത കുടിയേറ്റക്കാർക്ക് നാട്ടിൽ തിരികെ പോകുവാൻ അവസരമൊരുക്കി മലേഷ്യൻ സർക്കാർ. മലേഷ്യയിൽ അനധികൃതമായി കുടിയേറിയ മലയളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക്മലേഷ്യൻ സർക്കാർ പ്രഖ്യാപിച്ച പൊതു മാപ്പ് ഉപയോഗപ്പെടുത്താനാവുമെന്ന് നോര്‍ക്ക റൂട്ട്സ് അറിയിച്ചു. യാത്രാരേഖകൾ, പാസ്‍പോർട്ട്, എമർജൻസി സർട്ടിഫിക്കേറ്റ്, വിമാന ടിക്കറ്റ് എമിഗ്രേഷൻ ഓഫീസിൽ ഒടുക്കേണ്ട പിഴതുകയായ 700 മലേഷ്യൽ റിങിറ്റ് എന്നിവയാണ് പൊതുമാപ്പ് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ വേണത്. 2019 ഡിസംബർ 31 വരെയാണ് പൊതുമാപ്പിന്റെ കാലാവധി. ഇതനുസരിച്ച് കീഴടങ്ങുന്ന അനധികൃത കുടിയേറ്റക്കാർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളുണ്ടാവില്ല.

ക്വലാലംപൂരിലെ ഇന്ത്യൻ ഹൈക്കമീഷൻ ഇന്ത്യൻ തൊഴിലാളികൾക്ക് എമർജൻസി സർട്ടിഫിക്കേറ്റ്, എമിഗ്രേഷൻ ക്ലിയറൻസ് എന്നിവ നൽകിവരുന്നുണ്ട്. മലേഷ്യയിൽ അനധികൃതമായി കുടിയേറിയ മലയാളികൾ പൊതുമാപ്പിന്റെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അഭ്യർത്ഥിച്ചു.

click me!