പെരുന്നാള്‍ അവധിക്കാലത്ത് യാത്രയ്‍ക്കൊരുങ്ങുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക

By Web TeamFirst Published May 29, 2019, 4:04 PM IST
Highlights

പെരുന്നാള്‍ അവധിക്കാലത്ത്  ദുബായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരക്കേറും. ജനബാഹുല്യം കണക്കിലെടുത്ത് എമിറേറ്റ്സ് തങ്ങളുടെ യാത്രക്കാര്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ദുബായ്: പെരുന്നാള്‍ അവധിക്കാലത്ത്  ദുബായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരക്കേറും. ജനബാഹുല്യം കണക്കിലെടുത്ത് എമിറേറ്റ്സ് തങ്ങളുടെ യാത്രക്കാര്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിരിക്കുകയാണ്. മേയ്  31 വെള്ളിയാഴ്ച ടെര്‍മിനല്‍ മൂന്നില്‍ എമിറേറ്റ്സിന് 80,000 യാത്രക്കാര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  വിമാനം പുറപ്പെടുന്നതിന് മുന്ന് മണിക്കൂര്‍ മുമ്പ്  യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തണമെന്ന് എമിറേറ്റ്സ് അറിയിച്ചു.

വരും ദിവസങ്ങളിലും തിരക്കേറാനാണ് സാധ്യത.  309,000 യാത്രക്കാര്‍ ജൂണ്‍ 3 വരെ ദുബായില്‍ നിന്നും എമിറേറ്റ്സ് വിമാനങ്ങളില്‍ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിന്‍റെ പരിസരത്തെ പ്രധാന റോഡുകളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലും റോഡുകളില്‍ തിരക്കേറാന്‍ സാധ്യതയുള്ളതിനാലും യാത്രക്കാര്‍ നേരത്തെ വിമാനത്തവളത്തില്‍ എത്തുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഉണ്ടാക്കണമെന്നാണ് എമിറേറ്റ്സിന്‍റെ അറിയിപ്പ്.

വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂറ് മുമ്പ് മുതല്‍ എയര്‍പോര്‍ട്ടിലെത്തി ചെക്ക് ഇന്‍ ചെയ്യാവുന്നതാണ്. വിമാനം പുറപ്പെടുന്ന സമയത്തിന് രണ്ടുമണിക്കൂറിന് മുമ്പെങ്കിലും നിര്‍ബന്ധമായും ചെക്ക് ഇന്‍ ചെയ്യണം.  വിമാനം പുറപ്പെടാന്‍ ഒരു മണിക്കൂറില്‍ താഴെ മാത്രം സമയമുള്ളപ്പോള്‍ എത്തുന്നവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ഓണ്‍ലൈന്‍ വഴി കംപ്യൂട്ടറിലൂടെയും മൊബൈല്‍ ഉപകരണങ്ങള്‍ വഴിയും 48 മണിക്കൂര്‍ മുന്‍പ് മുതല്‍ ചെക് ഇന്‍ ചെയ്യാം. വിമാനം പുറപ്പെടുന്നതിന് 90 മിനിറ്റ് മുന്‍പ് വരെയായിരിക്കും ഇങ്ങനെ ഓണ്‍ലൈന്‍ ചെക് ഇന്‍ ചെയ്യാനുള്ള അവസരം ലഭിക്കുന്നത്.

click me!