സൗദിയിലെ ബസ് അപകടത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

By Web TeamFirst Published Oct 17, 2019, 1:17 PM IST
Highlights

മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ പെട്ടന്ന് സുഖം പ്രാപിക്കട്ടേയെന്ന് മോദി ട്വീറ്റ് ചെയ്തു.

ദില്ലി: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.  ഉംറ തീർത്ഥാടകർ അടക്കം 35 പേരാണ് മരിച്ചത്. മദീനയ്ക്ക് സമീപത്തെ ഹിജ്റ റോഡിലാണ് അപകടം നടന്നത്. ഏഷ്യൻ, അറബ് വംശജരാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്.

''സൗദി അറേബ്യയിലെ മെക്കയിലുണ്ടായ ബസ് അപകടത്തില്‍ വേദയുണ്ട്. മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ പെട്ടന്ന് സുഖം പ്രാപിക്കട്ടേ'' - മോദി ട്വീറ്റ് ചെയ്തു. 

Anguished by the news of a bus crash near Mecca in Saudi Arabia. Condolences to the families of those who lost their lives. Praying for a quick recovery of the injured.

— Narendra Modi (@narendramodi)

അപകടത്തില്‍ അനുശോചിച്ച് വിദേശകാര്യമന്ത്രി എസ് ജയ്‍ശങ്കര്‍ ട്വീറ്റ് ചെയ്തു. ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടം നടന്നത്. തീർത്ഥാടകരുമായി പോകുകയായിരുന്ന ബസ് മറ്റൊരു വാഹനത്തിലിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ നാല് പേരെ അൽമനാമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Deepest condolences to the families of the victims of the tragic bus crash in Saudi Arabia earlier today.

— Dr. S. Jaishankar (@DrSJaishankar)
click me!