
സൗദി അറേബിയ: അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ സൗദി സർക്കാർ വീണ്ടെടുത്തത് 3500 കോടി ഡോളർ. രാജ്യത്തെ വിദേശ നിക്ഷേപത്തിൽ 90 ശതമാനം വർദ്ധന രേഖപ്പെടുത്തിയതായും കിരീടാവകാശി സല്‍മാന്‍ രാജാവ് അവകാശപ്പെട്ടു.
അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ 3500 കോടി ഡോളർ പൊതു ഖജനാവിൽ തിരിച്ചെത്തിക്കുന്നതിന് സാധിച്ചതായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ഇതിൽ 40 ശതമാനം പണമായും 60 ശതമാനം വിവിധ ആസ്തികളുമായാണ് ഖജനാവിൽ എത്തിച്ചത്.
രണ്ട് വർഷത്തിനുള്ളിൽ അഴിമതി കേസുകളിൽ പൂർണമായും തീർപ്പ് കല്പിക്കും. കഴിഞ്ഞ വർഷമാണ് മന്ത്രിമാരും വ്യവസായികളും ഉൾപ്പെടെയുള്ളവരെ അഴിമതിയുടെയും അധികാര ദുർവിനിയോഗത്തിന്റെയും പേരിൽ അറസ്റ്റ് ചെയ്തത്.
അഴിമതി വിരുദ്ധ പോരാട്ടം നിക്ഷേപകരുടെ വിശ്വാസത്തെ ബാധിച്ചിട്ടില്ല. ഈ വർഷം ആദ്യ രണ്ട് പാദങ്ങളിലും സൗദിയിലെ വിദേശ നിക്ഷേപത്തിൽ 90 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി സൽമാൻ രാജകുമാരൻ പറഞ്ഞു. ധന മന്ത്രാലയത്തിന് കീഴിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ മൂലധനം നാൽപ്പതിനായിരം കോടി ഡോളറോളം എത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam