നവ കേരള നിർമ്മാണം; മുഖ്യമന്ത്രി യുഎഇ ഭരണാധികാരികളെ കാണാനിടയില്ല

Published : Oct 08, 2018, 12:07 AM IST
നവ കേരള നിർമ്മാണം; മുഖ്യമന്ത്രി യുഎഇ ഭരണാധികാരികളെ കാണാനിടയില്ല

Synopsis

നവ കേരള നിർമ്മാണത്തിന്റെ ധനസമാഹരണത്തിനായി ദുബായിലേക്ക് പോകുന്ന മുഖ്യമന്ത്രി യുഎഇ ഭരണാധികാരികളെ കാണാനിടയില്ല. ഔദ്യോഗിക കൂടിക്കാഴ്ചക്ക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി വേണം. എന്നാൽ ഭരണാധികാരികളെ കാണാൻ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

ദുബായ്:  നവ കേരള നിർമ്മാണത്തിന്റെ ധനസമാഹരണത്തിനായി ദുബായിലേക്ക് പോകുന്ന മുഖ്യമന്ത്രി യുഎഇ ഭരണാധികാരികളെ കാണാനിടയില്ല. ഔദ്യോഗിക കൂടിക്കാഴ്ചക്ക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി വേണം. എന്നാൽ ഭരണാധികാരികളെ കാണാൻ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

വ്യവസായി എംഎ യൂസഫലിയുടെ നേതൃത്വത്തില്‍ ലോക കേരള സഭയിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി ഈ മാസം 17 മുതലാണ് നാലു ദിവസത്തെ പിരപാടി സംഘടിപ്പിച്ചിട്ടുള്ളത്. എന്നാല്‍ യുഎഇ ഭരണകൂടവുമായി ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ നിന്നുള്ള അനുമതി ഇതുവരെ മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടില്ല. 

പിഎംഒ ഓഫീസില്‍ നിന്നുള്ള അറിയിപ്പ് യുഎഇയിലെ ഇന്ത്യന്‍ എംബസിക്ക് ലഭിച്ചാല്‍ മാത്രമേ യുഎഇ വിദേശകാര്യ മന്ത്രാലയത്തോട് ഭരണാധികാരികളുമായികൂടികാഴ്ചയ്ക്ക് സമയം ആവശ്യപ്പെടാനാവുള്ളൂ. ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ  സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് യുഎഇ ഇന്ത്യന്‍ എംബസി അറിയിച്ചു. 

വിദേശ സഹായം വേണ്ടെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചു നില്ക്കുന്ന സാഹചര്യത്തില്‍ നേരിട്ടെത്തി യുഎഇ കേരളത്തിനു പ്രഖ്യാപിച്ച സഹായം സ്വീകരിക്കാമെന്ന ശ്രമത്തിനാണ് തടസ്സം നേരിടുന്നത്. അതേസമയം രാജ്യത്തെത്തുന്ന മുഖ്യമന്ത്രി മലയാളികള്‍ ഉള്‍പ്പെടുന്ന യുഎഇയിലെ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തും. 

അബുദാബി, ദുബായി, ഷാര്‍ജ, എമിറേറ്റുകള്‍ കേന്ദ്രീകരിച്ചു നടത്തുന്ന സന്ദര്‍ശന പരിപാടിയില്‍ ഇവിടങ്ങളിലെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പൊതുയോഗങ്ങളിലും പങ്കെടുക്കും. യുഎഇയില്‍ നിന്നും വ്യക്തികള്‍ വഴി പരമാവധി ദുരിതാശ്വാസ ധനം പിരിക്കുകയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ