സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍, മിസൈല്‍ ആക്രമണ ശ്രമങ്ങള്‍

By Web TeamFirst Published Aug 23, 2020, 1:51 PM IST
Highlights

ദക്ഷിണ സൗദിയിലെ പ്രദേശങ്ങള്‍ ലക്ഷ്യമിട്ടാണ് കഴിഞ്ഞ ദിവസം സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണുകളെത്തിയത്. അതേസമയം അതിര്‍ത്തി നഗരമായ ജിസാനിലാണ് ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ശ്രമമുണ്ടായത്. 

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനിലെ ഹൂതികള്‍ നടത്തുന്ന ആക്രമങ്ങള്‍ തുടരുന്നു. കഴിഞ്ഞ ദിവസം സ്‍ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ ഉപയോഗിച്ചം ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചും ആക്രമണ ശ്രമങ്ങളുണ്ടായി. രണ്ട് ആക്രമണശ്രമങ്ങളും വിജയകരമായി പ്രതിരോധിക്കാനായെന്ന് അറബ് സഖ്യസേന അറിയിച്ചു.

ദക്ഷിണ സൗദിയിലെ പ്രദേശങ്ങള്‍ ലക്ഷ്യമിട്ടാണ് കഴിഞ്ഞ ദിവസം സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണുകളെത്തിയത്. അതേസമയം അതിര്‍ത്തി നഗരമായ ജിസാനിലാണ് ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ശ്രമമുണ്ടായത്. സൗദിയുടെ വ്യോമമേഖലയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ആക്രമണശ്രമങ്ങള്‍ പ്രതിരോധിക്കാനായെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഓഗസ്റ്റില്‍ മാത്രം നിരവധി തവണയാണ് സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണമുണ്ടാകുന്നത്. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ചയും യെമന്‍ തലസ്ഥാനമായ സനായില്‍ നിന്ന് സൗദി അറേബ്യയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് ആക്രമുണ്ടായിരുന്നു. കഴിഞ്ഞയാഴ്ചയുണ്ടായ മറ്റൊരു ആക്രമണത്തില്‍ ഷെല്ലുകള്‍ പതിച്ച് രണ്ട് വീടുകള്‍ക്കും ഒരു വാഹനത്തിനും കേടുപാടുകള്‍ പറ്റുകയും ചെയ്തു

click me!