
അബുദാബി: യുഎഇ- ഇസ്രയേല്‍ ഉടമ്പടിയുടെ ഭാഗമായി ഇരു രാജ്യങ്ങളും ആഭ്യന്തര സുരക്ഷ സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചതായുള്ള റിപ്പോർട്ടുകൾ യുഎഇ നിഷേധിച്ചു. സാങ്കേതികവിദ്യ, ആർട്ടിഫിഷ്യക് ഇന്റലിജൻസ്, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ സാമ്പത്തികവും ശാസ്ത്രീയവുമായ ബന്ധം സ്ഥാപിക്കുകയാണ് സഹകരണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സുരക്ഷാ സഹകരണ വകുപ്പ് ഡയറക്ടർ സലീം മുഹമ്മദ് അൽ സാബി പറഞ്ഞു. ഇത് സുരക്ഷാ കരാറുകൾ ആവശ്യപ്പെടുന്ന ചട്ടക്കൂടിനുള്ളിലല്ല നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിൽ മന്ത്രി തലത്തിൽ ചർച്ചകൾ ആരംഭിച്ചതായും ഒരു സുരക്ഷാ കരാറിന് ഉടൻ തന്നെ രൂപം കൊടുക്കുമെന്നും ചില ഇസ്രയേലി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോർട്ടുകളില്‍ അവകാശപ്പെട്ടിരുന്നു. കൃത്യതയുള്ളതും വിശ്വസനീയമായതുമായ ഉറവിടങ്ങളിൽ നിന്നായിരിക്കും വിവരങ്ങള്‍ തേടേണ്ടതെന്ന് ഓര്‍മിപ്പിച്ച അദ്ദേഹം ഇത് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റാണെന്നും അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ