സൗദി അറേബ്യക്ക് നേരെ വീണ്ടും ആക്രമണശ്രമം; മൂന്ന് ഡ്രോണുകളും രണ്ട് ബോട്ടുകളും തകര്‍ത്തു

By Web TeamFirst Published Mar 29, 2021, 9:14 AM IST
Highlights

ദക്ഷിണ സൗദിയിലെ പ്രദേശങ്ങളില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടായിരുന്നു രണ്ട് ഡ്രോണുകള്‍ വിക്ഷേപിച്ചത്. മറ്റൊരു ഡ്രോണ്‍ ഖമീസ് മുശൈത്തിലേക്കാണ് നീങ്ങിയത്. 

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് വീണ്ടും യെമനില്‍ നിന്ന് ഹൂതികളുടെ ആക്രമണം. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് മൂന്ന് ഡ്രോണുകളും രണ്ട് ബോട്ടുകളും തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു.

ദക്ഷിണ സൗദിയിലെ പ്രദേശങ്ങളില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടായിരുന്നു രണ്ട് ഡ്രോണുകള്‍ വിക്ഷേപിച്ചത്. മറ്റൊരു ഡ്രോണ്‍ ഖമീസ് മുശൈത്തിലേക്കാണ് നീങ്ങിയത്. മൂന്നും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ത്തു. സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച രണ്ട് ബോട്ടുകളും സേന കണ്ടെത്തി നശിപ്പിച്ചു. രാജ്യത്തെ സാധാരണ ജനങ്ങളെ ഭീകരാക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അറബ് സഖ്യസേന അറിയിച്ചു.

click me!