സൗദി അറേബ്യയ്ക്ക് നേരെ റിമോട്ട് കൺട്രോൾ ബോട്ടുകൾ ഉപയോഗിച്ച് ആക്രമണ ശ്രമം

By Web TeamFirst Published Sep 21, 2021, 6:32 PM IST
Highlights

ആക്രമണത്തിന് തയാറാക്കിയ സ്‌ഫോടക വസ്തുക്കൾ നിറച്ച രണ്ടു റിമോട്ട് കൺട്രോൾ ബോട്ടുകൾ യെമനിലെ അൽസലീഫിൽ വെച്ച് സഖ്യസേന തകർത്തു. 

റിയാദ്: സൗദിക്ക് നേരെ യമൻ വിമത ഹൂതി സായുധ സംഘത്തിന്റെ ആക്രമണം. സ്‌ഫോടക വസ്തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ടുകൾ ഉപയോഗിച്ച് ചെങ്കടലിലൂടെ നടത്തിയ ആക്രമണത്തെ സൗദി സഖ്യസേന പരാജയപ്പെടുത്തി. 

ആക്രമണത്തിന് തയാറാക്കിയ സ്‌ഫോടക വസ്തുക്കൾ നിറച്ച രണ്ടു റിമോട്ട് കൺട്രോൾ ബോട്ടുകൾ യെമനിലെ അൽസലീഫിൽ വെച്ച് സഖ്യസേന തകർത്തു. ബാബൽമന്ദബ് കടലിടുക്കിലും ചെങ്കടിന് തെക്കു ഭാഗത്തും സമുദ്ര ഗതാഗതത്തിനും ആഗോള വ്യാപാരത്തിനും ഭീഷണി സൃഷ്ടിക്കുന്നത് ഹൂതി വിമതര്‍ തുടരുകയാണ്. അൽഹുദൈദ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ നടത്തി സ്റ്റോക്ക്‌ഹോം സമാധാന കരാർ ഹൂതികൾ ലംഘിക്കുകയാണെന്നും അറബ് സഖ്യസേന പറഞ്ഞു.

click me!